കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിസരത്തുള്ള തെരുവുനായയുടെ അക്രമണത്തിൽ രണ്ട് പേർക്ക് കടിയേറ്റു. ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും സ്റ്റേഷനിലെത്തിയ ഓട്ടോഡ്രൈവർമാർക്കാണ് കടിയേറ്റത്.
പത്ത് മണിക്ക് ശേഷം ഓട്ടോ ഓടിക്കണമെങ്കിൽ പോലീസ് സ്റ്റേഷനിൽ നിന്ന് ഒപ്പുവാങ്ങണം. അങ്ങനെ ഒപ്പുവാങ്ങാൻ എത്തിയ ഡ്രൈവർക്കാണ് കടിയേറ്റത്. നായെയെ പിടിക്കണമെന്നാവശ്യപ്പെട്ട് പോലീസുകാരും ഓട്ടോ ഡ്രൈവർമാരും കോർപ്പറേഷനെ സമീപിച്ചിട്ടും നടപടിയില്ലെന്ന് പരാതിയുണ്ട്.
നായശല്യം ഉണ്ടെന്ന് അറിയാവുന്ന ഓട്ടോ ഡ്രൈവർമാരും ആളുകളും പരിസരത്ത് ഒരു കമ്പുമായാണ് എത്താറുള്ളത്. നായശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ നടപടിയൊന്നും ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു