കുവൈത്ത് സിറ്റി: ആഭരണങ്ങളിലെ പുതുമയും വ്യത്യസ്തതയും പ്രദർശിപ്പിക്കുന്ന 20ാമത് അന്താരാഷ്ട്ര ഗോൾഡ് ആൻഡ് ജ്വല്ലറി എക്സിബിഷൻ ഈ മാസം 13 മുതൽ 18 വരെ മിഷ്റഫ് കുവൈത്ത് ഇന്റർനാഷനൽ ഫെയർസ് ഗ്രൗണ്ടിൽ നടക്കും. ഹാൾ നമ്പർ നാലിലാണ് പ്രദർശനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഈ മേഖലകളിലുള്ളവർ എക്സിബിഷനിൽ ഭാഗമാകുന്നുണ്ട്. മികച്ചതും സമകാലികവുമായ ഡിസൈനുകൾ, ഫാഷൻ ആഭരണങ്ങൾ, വജ്രങ്ങളും രത്നങ്ങളും, വിലയേറിയ കല്ലുകളും പ്രദർശനത്തിന്റെ പ്രത്യേകതയാണ്. ജെംസ് ആൻഡ് ജ്വല്ലറി മേഖലയിൽ നിന്നുള്ള 30 പ്രശസ്ത ഇന്ത്യൻ കമ്പനികൾ എക്സ്പോയിൽ പങ്കെടുക്കും. ബുധനാഴ്ച രാവിലെ 11ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക പങ്കെടുക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു