ഗോ​ൾ​ഡ് ആൻഡ് ജ്വ​ല്ല​റി എ​ക്സി​ബി​ഷ​ൻ; ഇ​ന്ത്യ​യി​ൽനി​ന്ന് 30 ക​മ്പ​നി​ക​ൾ

കു​വൈ​ത്ത് സി​റ്റി: ആ​ഭ​ര​ണ​ങ്ങ​ളി​ലെ പു​തു​മ​യും വ്യ​ത്യ​സ്ത​ത​യും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന 20ാമ​ത് അ​ന്താ​രാ​ഷ്ട്ര ഗോ​ൾ​ഡ് ആ​ൻഡ് ജ്വ​ല്ല​റി എ​ക്സി​ബി​ഷ​ൻ ഈ ​മാ​സം 13 മു​ത​ൽ 18 വ​രെ മി​ഷ്‌​റ​ഫ് കു​വൈ​ത്ത് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫെ​യ​ർ​സ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. ഹാ​ൾ ന​മ്പ​ർ നാ​ലി​ലാ​ണ് പ്ര​ദ​ർ​ശ​നം. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഈ ​മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ എ​ക്സി​ബി​ഷ​നി​ൽ ഭാ​ഗ​മാ​കു​ന്നു​ണ്ട്. മി​ക​ച്ച​തും സ​മ​കാ​ലി​ക​വു​മാ​യ ഡി​സൈ​നു​ക​ൾ, ഫാ​ഷ​ൻ ആ​ഭ​ര​ണ​ങ്ങ​ൾ, വ​ജ്ര​ങ്ങ​ളും ര​ത്ന​ങ്ങ​ളും, വി​ല​യേ​റി​യ ക​ല്ലു​ക​ളും പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ​പ്ര​ത്യേ​ക​ത​യാ​ണ്. ജെം​സ് ആ​ൻ​ഡ് ജ്വ​ല്ല​റി മേ​ഖ​ല​യി​ൽ നി​ന്നു​ള്ള 30 പ്ര​ശ​സ്ത ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ എ​ക്സ്പോ​യി​ൽ പ​ങ്കെ​ടു​ക്കും. ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന് ​ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക പ​​ങ്കെ​ടു​ക്കും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു