തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം സര്‍വ്വ കാല റെക്കോഡിലേക്ക്. തിങ്കളാഴ്ച (ഡിസംബര്‍ 11 ) ന് പ്രതിദിന വരുമാനം 9.03 കോടി രൂപയുടെ നേട്ടമാണ് കെഎസ്ആര്‍ടിസി കൊയ്തത്.
കെഎസ്ആര്‍ടിസി മാനേജ്മെന്റും, ജീവനക്കാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് റിക്കാര്‍ഡ് വരുമാനം ലഭിച്ചതെന്നും, ഇതിന് പിന്നില്‍ രാപകല്‍ ഇല്ലാതെ പ്രവര്‍ത്തിച്ച മുഴുവൻ ജീവക്കാരെയും കൂടാതെ സൂപ്പര്‍വൈര്‍മാരെയും ഓഫീസര്‍മാരെയും അഭിനന്ദിക്കുന്നതായും സിഎംഡി അറിയിച്ചു. ഇതിന് മുൻപ് 04/09/2023 ന് ലഭിച്ച 8.79കോടി എന്ന റക്കോഡ് വരുമാനമാണ് ഇപ്പോള്‍ ഭേദിച്ചിരിക്കുന്നത്.
ഡിസംബര്‍ 1 മുതല്‍ ഡിസംബര്‍ 11 വരെയുള്ള 11 ദിവസങ്ങളിലായി 84.94 കോടി രൂപയുടെ വരുമാനമാണ് കെഎസ്ആര്‍ടിക്ക് ലഭിച്ചത്. അതില്‍ ഞായര്‍ ഒഴികെ എല്ലാ ദിവസം വരുമാനം 7.5 കോടി രൂപ കടന്നു. ഡിസംബര്‍ 4 ന് 8.54 കോടി, 5 ന് 7.88 കോടി, 6 ന് 7.44 കോടി, 7 തിന് 7.52 കോടി, 8 തിന് 7.93 കോടി, 9 ന് 7.78 കോടി, .10 ന് 7.09 കോടി, 11 ന് 9.03 കോടി, എന്നിങ്ങനെയാണ് പ്രതിദിന വരുമാനം.
ശരിയായ മാനേജ്മെന്റും കൃത്യമായ പ്ലാനിംഗും നടത്തി ആയിരത്തില്‍ അധികം ബസ്സുകള്‍ ഡോക്കില്‍ ഉണ്ടായിരുന്നത് 700 ന് അടുത്ത് എത്തിക്കുന്നതിന് സാധിച്ചതിനാല്‍ ശബരിമല സര്‍വിസിന് ബസ്സുകള്‍ നല്കിയപ്പോള് അതിന് ആനുപാതികമായി സര്‍വീസിന് ബസ്സുകളും ക്രൂവും നല്കുവാൻ കഴിഞ്ഞതും മുഴുവൻ ജീവനക്കാരും കൂടുതല്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്തും ആണ് 9.03 കോടി രൂപ നേടുവാൻ കഴിഞ്ഞത്.
അതേസമയം, ശബരിമല തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തോടൊപ്പം സുരക്ഷയും ഉറപ്പാക്കുമെന്ന് ദേവസ്വം സ്പെഷല്‍ സെക്രട്ടറി എം ജി രാജമാണിക്യം അറിയിച്ചു. ശബരിമലയിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുന്നതിനായി നവകേരള സദസ്സിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേര്‍ത്ത ഓണ്‍ലൈൻ യോഗത്തിന് ശേഷം ക്രമീകരണങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
കുസാറ്റിലെ പോലെയുള്ള അപകടസാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ട് തന്നെ തിരക്ക് ശ്രദ്ധയോടെയാണ് പോലീസ് കൈകാര്യം ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്നിധാനത്തെ തിരക്കനുസരിച്ചാണ് ഭക്തരെ മുകളിലേക്ക് കടത്തി വിടുന്നതെന്നും തിരക്ക് നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം പറഞ്ഞു.
വെര്‍ച്ച്വല്‍ ക്യു വഴിയുള്ള സന്ദര്‍ശനം 80,000 ആയി ചുരുക്കിയത് ഭാവിയിലെ തിരക്ക് ക്രമീകരണം സുഗമമാക്കും. സ്പോട്ട് ബുക്കിംഗ് വഴി ഏകദേശം ഇരുപതിനായിരം പേരും പുല്ല്മേട് കാനനപാതയിലൂടെ ഏകദേശം അയ്യായിരം പേരുമടക്കം ദിനം പ്രതി 1,20,000 ത്തിലധികം ഭക്തരാണ് എത്തുന്നത്. പതിനെട്ടാം പടിയിലൂടെ ഒരു മണിക്കൂറില്‍ 4200 പേരെയാണ് കയറ്റാൻ സാധിക്കുക.
ഈ സീസണില്‍ എത്തിചേരുന്നവരില്‍ പ്രായമായവരും കുട്ടികളും മുപ്പത് ശതമാനത്തോളമാണ്. ഇവരുടെ സുരക്ഷ കൂടി ഉറപ്പാക്കി മണിക്കൂറില്‍ 3800 – 3900 പേരെയെ കയറ്റാൻ സാധിക്കുകയുള്ളൂ. ഇതിന്റെ അടിസ്ഥാനത്തിലാണ് പമ്ബ – നിലയ്ക്കല്‍ വരെയുള്ള സ്ഥലങ്ങളില്‍ തിരക്ക് അനുഭവപ്പെടുന്നത്. സന്ദര്‍ശകരെ ബുദ്ധിമുട്ടിക്കാതെ സ്പോട്ട് ബുക്കിങ് പരിമിതിപ്പെടുത്തി ക്രമീകരണം ഏര്‍പ്പെടുത്തുകയും ചെയ്യും.
ഭക്തര്‍ക്ക് നടപ്പന്തലിലും ക്യൂ കോപ്ലക്സിലും കുടിവെള്ളവും ബിസ്ക്കറ്റും പ്രാഥമിക സൗകര്യങ്ങളും കൂടുതല്‍ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഗതാഗതം സുഗമമാക്കുന്നതിന് പാര്‍ക്കിംഗ് സൗകര്യം കൃത്യമായി തന്നെ ക്രമീകരിക്കും. ഭക്തജനങ്ങള്‍ക്കായി സൗകര്യങ്ങള്‍ ഇനിയും മെച്ചപ്പെടുത്താൻ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കും. സന്നിധാനം പമ്ബ എന്നിവിടങ്ങളിലായി 2300 ഓളം ടോയ്ലറ്റുകള് സജ്ജമാക്കിയിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു