കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി സാധാരണ സെഷനുകൾ ചൊവ്വ, ബുധൻ ദിവസങ്ങളിലായി നടക്കും.
സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ ഡെപ്യൂട്ടി ചീഫിന്റെ രാജി, ശിക്ഷാ കോടതി നിയമങ്ങൾ ഭേദഗതി ചെയ്യൽ, പ്രാദേശിക ഫ്രാഞ്ചൈസികളെ നിയന്ത്രിക്കുന്ന നിയമങ്ങൾ എന്നിവ ഉൾപ്പെടെയുള്ളവ അസംബ്ലി ചർച്ചചെയ്യും. 26 പാർലമെന്ററി കമ്മിറ്റികളുടെ റിപ്പോർട്ടുകൾ, ശിക്ഷാ കോടതി നിയമങ്ങൾ ഭേദഗതി ചെയ്യുന്നത്, വികസിത വ്യവസായങ്ങൾക്കായി കുവൈത്ത് കമ്പനി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ എന്നിവയും പരിശോധിക്കും.
ചരക്ക് വില മാനേജ്മെന്റ്, നേതൃ സ്ഥാനങ്ങൾ, നിയമനത്തിന്റെ അടിസ്ഥാനം എന്നിവയും അജണ്ടയിലുണ്ട്.
ഭവന ക്ഷേമത്തിനായുള്ള പൊതു അതോറിറ്റിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള സർക്കാർ രേഖകളും അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) സമർപ്പിച്ച റിപ്പോർട്ടും രണ്ടു ദിവസങ്ങളിലായുള്ള സമ്മേളനം വിലയിരുത്തും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു