കുവൈത്ത് സിറ്റി: യൂത്ത് കോറസിന്റെ 27-ാമത് ക്രിസ്മസ് ഗാനസംഗമം കെ.ടി.എം.സി.സിയുമായി ചേർന്ന് സംഘടിപ്പിച്ചു. എൻ.ഇ.സി.കെ ചർച്ച് ആൻഡ് പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ യൂത്ത് കോറസ് സീനിയർ, ജൂനിയർ ഗായകസംഘങ്ങളെ കൂടാതെ ആറ് സഭാ വിഭാഗങ്ങളിൽ നിന്നും രണ്ട് ഇന്ത്യൻ സ്കൂളുകളിൽ നിന്നുമുള്ള ഗായക സംഘങ്ങൾ ഗാനങ്ങൾ ആലപിച്ചു. മനോജ് ജേക്കബ് കുര്യൻ, ഷെറിൻ അരുൺ എന്നിവരാണ് ഗായകസംഘങ്ങളെ പാട്ടുകൾ പരിശീലിപ്പിച്ചത്. ഫാ.എബ്രഹാം തേക്കാട്ടിൽ ക്രിസ്മസ് സന്ദേശം നൽകി. ബൈബിൾ കൊസ്റ്റ് വിജയികൾക്ക് ഷാജു വി. തോമസ്, അജോഷ് മാത്യു, റ്റെസി ചാണ്ടി, ജോയൽ ജേക്കബ്, ജോൺ തോമസ്, ഷിബു വി സാം, ജൂസി കെബാനിയോൺ, ജേക്കബ് ചണ്ണപ്പേട്ട എന്നിവർ സമ്മാനദാനം നിർവഹിച്ചു.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിപോകുന്ന യൂത്ത് കോറസിന്റെ സജീവ അംഗം പാസ്റ്റർ സാം തോമസിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. എൻ.ഇ.സി.കെ കോമൺ കൗൺസിൽ സെക്രട്ടറി റോയി കെ. യോഹന്നാൻ, റവ.എ.ടി സഖറിയ, റവ.സന്ദീപ് ഉമ്മൻ, ഫാ.ഗീവർഗീസ് ജോൺ, ഫാ.സ്റ്റീഫൻ നടുവക്കാട്, പാസ്റ്റർ സാം തോമസ്, ഫിലിപ്പ് വർഗീസ്, ലിജു ഏബ്രഹാം, ഷിജു വർഗീസ്, എബ്രഹാം ജോർജ്, സാലി വർഗീസ്, കുര്യൻ എബ്രഹാം, സന്തോഷ് ഇയ്യോ, സി.ടി. എബ്രഹാം എന്നിവർ നേതൃത്വം നൽകി. ഷിജോ പുല്ലംപള്ളി, ജോവാനാ സൂസൻ ജോസ് എന്നിവർ ഗാനസന്ധ്യ നിയന്ത്രിച്ചു. ജസ്റ്റിൻ.സി.തോമസ് സ്വാഗതവും ജിബു.ടി.തോമസ് നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു