കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ ആരോഗ്യമേഖലയിലെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സാൽമിയ ബ്രാഞ്ചിൽ നേത്രചികിത്സാ വിഭാഗത്തിൽ ഡോ. അബ്ദുൽ വാഹിദ് സേവനം ആരംഭിച്ചു. കാറ്ററാക്ട് സർജറിയിൽ മികച്ച അനുഭവസമ്പത്തുള്ള ഡോ.അബ്ദുൽ വാഹിദ് കോർനിയൽ, സ്ക്ളീറൽ, കൺജക്റ്റിവൽ, ഐലിഡ് തകരാറുകളുടെ നിർണയത്തിലും ചികിത്സയിലും വിദഗ്ധനാണ്.
കണ്ണുരോഗനിർണയ കൃത്യതയും ചികിത്സ ഫലങ്ങളും വർധിപ്പിക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യകൾ മെട്രോയുടെ കണ്ണുരോഗ വിഭാഗത്തിൽ ഒരുക്കിയിട്ടുണ്ട്. ഫർവാനിയ, ഫഹാഹീൽ ബ്രാഞ്ചുകളിലും ഒഫ്താൽമോളജി സേവനങ്ങൾ ലഭ്യമാണ്.
ജനങ്ങളുടെ വർധിച്ചുവരുന്ന അഭ്യർഥനകൾ കണക്കിലെടുത്താണ് പുതിയ നേത്രരോഗവിദഗ്ധന്റെ സേവനങ്ങൾ സൂപ്പർ മെട്രോയിൽ ലഭ്യമാക്കിയതെന്നും ഡോ.അബ്ദുൽ വാഹിദിന്റെ സേവനം മിതമായ നിരക്കിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും മെട്രോ മാനേജ്മെന്റ് അറിയിച്ചു. സൗജന്യ നേത്രപരിശോധന, ബോധവത്കരണ കാമ്പയിനുകൾ എന്നിവയിലൂടെ കാഴ്ചയുടെ വിലയറിഞ്ഞുള്ള സാമൂഹിക ദൗത്യവും മെട്രോ മെഡിക്കൽ ഗ്രൂപ് നിർവഹിക്കുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു