കുവൈത്ത് സിറ്റി: പാരിസ്ഥിതിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും സമുദ്ര ശാസ്ത്രത്തിൽ ഗവേഷണം നടത്തുന്നതിലും കുവൈത്തിന്റെ സജീവ പങ്കിനെ പ്രതിഫലിപ്പിച്ച് ‘എക്സ്പ്ലോറർ’ കപ്പൽ. ദുബൈയിൽ നടക്കുന്ന യു.എൻ കോപ്-28ൽ ‘എക്സ്പ്ലോറർ’ കപ്പൽ ഭാഗമാണ്. പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നതിനുള്ള കുവൈത്ത് ശ്രമങ്ങളിലേക്ക് ഇത് വെളിച്ചം വീശുന്നു. കുവൈത്തിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് (കിസർ) ആണ് എക്സ്പ്ലോറർ കപ്പലിന് പിന്നിൽ.
സമുദ്രങ്ങളിലും സമുദ്രജീവികളിലും കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായുള്ള ശാസ്ത്രീയ പഠനങ്ങൾ കപ്പലിൽ അവതരിപ്പിക്കുന്നു. കുവൈത്ത് കടലിലും അറേബ്യൻ ഗൾഫിലും സമുദ്രശാസ്ത്രത്തിലും സമുദ്ര ജീവശാസ്ത്രത്തിലും ഗവേഷണം നടത്തുന്നതിന് കപ്പലിന് പ്രത്യേക കഴിവുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു