കുവൈത്ത് സിറ്റി: സാരഥി കുവൈത്തിന്റെ വാർഷികാഘോഷമായ ‘സാരഥീയം 2023’ ഖൈത്താൻ കാർമൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സാരഥി കുവൈത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്കും ചടങ്ങിൽ തുടക്കമായി. ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഹരിത് കേതൻ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് കെ.ആർ. അജി അധ്യക്ഷത വഹിച്ചു. ബി.ഇ.സി സി.ഇ.ഒ മാത്യൂസ് വർഗീസ് സിൽവർ ജൂബിലി ലോഗോ, സിൽവർ ജൂബിലി ചെയർമാൻ കെ.സുരേഷിന് നൽകി പ്രകാശനം ചെയ്തു. ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഹരിത് കേതൻ ‘സാരഥീയം 2023’ സുവനീർ അജി കുട്ടപ്പന് നൽകി പ്രകാശനം ചെയ്തു. ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, ക്രൗൺ ഇലക്ട്രിക് ബോട്ട്സ് ആന്റ് ഷിപ്സ് എം.ഡി പ്രശാന്ത് ശിവദാസൻ, ട്രസ്റ്റ് ചെയർമാൻ എൻ.എസ്.ജയകുമാർ, സാരഥി രക്ഷാധികാരി സുരേഷ് കൊച്ചത്ത്, ബില്ലവ സംഘ പ്രസിഡന്റ് സുഷമ മനോജ്, വനിത വേദി ചെയർപേഴ്സൻ പ്രീതി പ്രശാന്ത്, ഗുരുകുലം പ്രസിഡന്റ് അഗ്നിവേശ് ഷാജൻ എന്നിവർ ആശംസകൾ അറിയിച്ചു.
10,12 ക്ലാസുകളിൽ ഉയർന്ന വിജയം കൈവരിച്ച സാരഥി അംഗങ്ങളുടെ കുട്ടികൾക്ക് മെമന്റോയും കാഷ് അവാർഡും നൽകി ആദരിച്ചു. സാരഥി അലയൻസ് ഫോർ മൈൻഡ് എംപവർമെന്റ് ലോഗോ അനാച്ഛാദനം ടിന്റു വിനീഷ് നടത്തി. 2024 ലെ സാരഥി കലണ്ടർ ആദ്യ പ്രതി സുരേഷ് കൊച്ചത്ത്, മുതിർന്ന അംഗം സി.എസ്. ബാബുവിന് നൽകി പ്രകാശനം ചെയ്തു. നവീകരിച്ച മൊബൈൽ ആപ്പ് ജോയന്റ് സെക്രട്ടറി ഷനൂബ് ശേഖറും, ടിന്റു വിനീഷും ചേർന്നു സോഫ്റ്റ് ലോഞ്ച് ചെയ്തു. പൂർത്തീകരിച്ച വീടുകളുടെ പ്രതീകാത്മകമായ താക്കോൽ കൈമാറ്റം ഹൗസിങ് ചീഫ് കോർഡിനേറ്റർ മുരുകദാസിന്റെ നേതൃത്വത്തിൽ നടന്നു.
സ്വപ്ന വീട് പദ്ധതിയുടെ ഭാഗമായ പുതിയ രണ്ടു വീടുകളുടെ പ്രഖ്യാപനം പ്രസിഡന്റ് കെ.ആർ.അജി നടത്തി. ശിവഗിരി ആത്മീയ തീർഥാടന പതാക സതീഷ് പ്രഭാകരന് കൈമാറി. പ്രോഗ്രാം കൺവീനർ സുരേഷ് ബാബു സ്വാഗതവും സാരഥി കുവൈത്ത് ട്രഷറർ ദിനു കമൽ നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു