ജമ്മു കാശ്മീരിന് ഭരണഘടനാപരമായി ഉണ്ടായിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സർക്കാർ നടപടി സുപ്രീം കോടതി ശരിവെച്ചിരിക്കുകയാണ്. എന്നാൽ, നിലവിൽ കേന്ദ്ര ഭരണ പ്രദേശമായി നിലനിൽക്കുന്ന ജമ്മു കാശ്മീരിന് എത്രെയും പെട്ടന്ന് തന്നെ സംസ്ഥാന പദവി നൽകണമെന്നും ഒപ്പം അടുത്ത സെപ്റ്റംബർ 30 ന് മുൻപ് തന്നെ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തണമെന്നും ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിർദ്ദേശിച്ചു.
ജമ്മു കശ്മീരിന് പ്രത്യേക സംസ്ഥാനപദവി നല്‍കുന്നതാണ് ഭരണഘടനയിെല 370-ാം അനുച്‌ഛേദം. ഇതുപ്രകാരം പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നിവയൊഴികെയുള്ള മറ്റ് ഇന്ത്യന്‍ നിയമങ്ങള്‍ ജമ്മു കശ്മീരില്‍ ബാധകമാകില്ല. മറ്റ് നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുവാദം വേണം. പൗരത്വം, ഭൂ ഉടമസ്ഥാവകാശം, മൗലികാവകാശങ്ങള്‍ എന്നിവയിലെല്ലാം ഇതു ബാധകമായിരുന്നു. അന്യസംസ്ഥാന സ്വദേശികള്‍ക്ക് ഇവിടെ ഭൂമി വാങ്ങാനോ സര്‍ക്കാര്‍ ജോലികള്‍ നേടാനോ, സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാനോ അവകാശമില്ല. വിഘടനവാദികള്‍ കടന്നുകയറുന്നത് ഒരു പരിധിവരെ തടഞ്ഞതും ഈ വകുപ്പാണ്. ഭരണഘടനയുടെ 21-ാം വിഭാഗത്തിലാണ് ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിക്കൊണ്ടുള്ള ഈ വകുപ്പ് നിലകൊള്ളുന്നത്.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുമെന്നത് വർഷങ്ങൾക്ക് മുൻപേ തന്നെ ബിജെപിയുടെ പ്രകടനപത്രികയിൽ ഉൾപ്പെട്ടിട്ടുള്ള കാര്യമാണ്. 2019 ൽ ”രാജ്യത്തിന്റെ ഐക്യത്തിന് ഹാനികരം” എന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ആർട്ടിക്കിൾ 370 റദ്ദ് ചെയ്യുന്നതായി പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച പ്രമേയം രാജ്യസഭയിൽ അവതരിപ്പിക്കുകയും രാഷ്ട്രപതി ഉടനടി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു . ആർട്ടിക്കിൾ 370 റദ്ദായതോടെ ജമ്മു കശ്മീരിന് പ്രത്യേക പദവിയും അധികാരവും അനുവദിക്കുന്ന ആർട്ടിക്കിൾ 35A-യും ഇല്ലാതായി.
ജമ്മു, കശ്‌മീർ, ലഡാക് എന്നീ മേഖലകളിലെ സ്ഥിരതാമസക്കാർക്ക് പ്രത്യേക അവകാശം നൽകുന്നതാണ് ഭരണഘടനയിലെ 35എ വകുപ്പ്. 1954 മേയ് 14ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയ വകുപ്പാണിത്.
പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ ജമ്മു കശ്‌മീരിൽ വലിയ പ്രതിഷേധങ്ങളാണ് രൂപം കൊണ്ടത്. പിന്നാലെ കശ്മീരിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും രാഷ്ട്രീയനേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, സിപിഎം എംഎൽഎ മുഹമ്മദ് യൂസഫ് തരിഗാമി, സാജിദ് ലോൺ തുടങ്ങിയ നേതാക്കളെയും വീട്ടുതടങ്കലിലാക്കി.
ആർട്ടിക്കിൾ 370 കശ്മീരി സംസ്കാരത്തെ രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ ഒരു കോണിൽ ഒതുക്കിയിരിക്കുകയാണെന്നും അത് നീക്കം ചെയ്യുന്നതോടെ സംസ്ഥാനത്തിന്റെ സംസ്കാരം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ വിഘടനവാദത്തിന്റെയും ഭീകരതയുടെയും മൂലകാരണം ആർട്ടിക്കിൾ 370 ആണെന്ന് ആഭ്യന്തര മന്ത്രി അടുത്തിടെ പാർലമെന്റിൽ പറഞ്ഞിരുന്നു.
കേന്ദ്ര സർക്കാർ ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം നിരവധി മാറ്റങ്ങളാണ് ഇവിടെ കൈവന്നിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 2019 ഓഗസ്‌റ്റ് 5ന് ശേഷം ഇവിടെ ഉണ്ടായ മാറ്റങ്ങൾ എന്തൊക്കെ എന്ന് പരിശോധിക്കാം.
ജമ്മു കശ്മീരിന് പ്രത്യേക പതാകയോ ഭരണഘടനയോ ദേശീയഗാനമോ ഉണ്ടായിരിക്കില്ല. ജമ്മു കശ്‌മീരിലെ പൗരന്മാർക്ക് ഇരട്ട പൗരത്വം ഉണ്ടായിരിക്കില്ല, അവർ ഇന്ത്യയിലെ മാത്രം പൗരന്മാരായിരിക്കും. ജമ്മു കശ്‌മീരിലെ പൗരന്മാർക്ക് ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങൾ ഉണ്ടായിരിക്കും, നേരത്തെ അത് ഉണ്ടായിരുന്നില്ല. രാജ്യത്തിന്റെ ഏത് ഭാഗത്തുമുള്ള ഏതൊരു ഇന്ത്യൻ പൗരനും ജമ്മു കശ്‌മീരിൽ സ്വത്ത് വാങ്ങാനും സംസ്ഥാന സർക്കാർ ജോലി എടുക്കാനും സ്കോളർഷിപ്പുകളും സ്‌കീമുകളും പോലുള്ള സർക്കാർ വ്യവസ്ഥകൾ സ്വീകരിക്കാനും കഴിയും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം