വര്ഷം അവസാനിക്കാറായി. ഒരു വര്ഷത്തിനിടയി വന്നു ചേർന്ന പ്രശ്നങ്ങളും, ദുഃഖങ്ങളും എല്ലാം മറന്നു പ്രിയപ്പെട്ടവരോടൊപ്പം ഒരു ട്രിപ്പ് പോയാലോ? ഡിസംബർ 23 (ശനി), ഡിസംബർ 24 (ഞായർ), ഡിസംബർ 25 (തിങ്കൾ – ക്രിസ്മസ്) എന്നിങ്ങനെ നീണ്ടയൊരു അവധി കിടപ്പുണ്ട്. വേണമെങ്കിൽ ഡിസംബർ 22-ന് (വെള്ളിയാഴ്ച) ലീവ് എടുക്കാം. ഈ ക്രിസ്മസിന് പോയി തകർക്കാൻ പറ്റിയ 5 സ്ഥലങ്ങളിതാ
ഗോവ: ക്രിസ്മസ് അലങ്കാരങ്ങളും ഒപ്പം ഒരു ബീച്ച് വ്യൂവും. ഗോവയിലെ സൂര്യൻ ചുംബിക്കുന്ന ബീച്ചുകളിൽ നിങ്ങൾക്ക് ക്രിസ്മസിന്റെ തണുപ്പും ആസ്വദിക്കാം. ബീച്ച് പാർട്ടികൾ, സംഗീതം, പ്രത്യേക ക്രിസ്മസ് ഇവന്റുകൾ എന്നിവയ്ക്കൊപ്പം സജീവമായ നൈറ്റ്ലൈഫ് ആസ്വദിക്കാനാകും. കൂടാതെ, പരമ്പരാഗത ക്രിസ്മസ് മധുരപലഹാരങ്ങളും സീഫുഡ്, ലൈറ്റുകളും ഉൾപ്പെടെയുള്ള ഗോവൻ ഭക്ഷണവിഭവങ്ങൾക്കൊപ്പം നിങ്ങൾക്ക് ക്രിസ്മസ് അടിച്ചു പൊളിക്കാം.
ഷിംല: ഷിംലയിലെ മഞ്ഞുമൂടിയ പ്രകൃതിദൃശ്യങ്ങൾക്കിടയിൽ സന്ദർശകർക്ക് മനോഹരമായ അനുഭവമായിരിക്കും. ക്രിസ്മസിൽ ഇടുന്ന ലൈറ്റ് ഷിംലയിലെ മറ്റൊരു ആകര്ഷണീയതയാണ്.
ഇതുകൂടാതെ ഹിൽ സ്റ്റേഷനിലെ മഞ്ഞും,കൂറ്റൻ മരങ്ങളും, സീനറികളും യാത്രകളെ മനോഹരമാക്കും
മണാലി: മണാലി അതിമനോഹരമായ ഭൂപ്രകൃതിയാണ് ഇവിടെ ഉള്ളത്. അനുഭവം പ്രദാനം ചെയ്യുന്ന മഞ്ഞിനാൽ ചുറ്റപ്പെട്ട ഹഡിംബ ദേവി ക്ഷേത്രവും നിങ്ങൾക്ക് സന്ദർശിക്കാം. പരമ്പരാഗത ഉത്സവ വിഭവങ്ങളുടെ രുചി ആസ്വദിച്ചുകൊണ്ട് നിങ്ങൾക്ക് പ്രാദേശിക ഹിമാചലി പാചകരീതി പോലും പരീക്ഷിക്കാവുന്നതാണ്
ഉദയ്പൂർ: രാജകീയ ചരിത്രവും സാംസ്കാരിക സമ്പന്നതയും ഉദയ്പൂരിന്റെ ആകർഷകമായ ഘടകങ്ങളാണ്. വാസ്തുവിദ്യയാൽ ചുറ്റപ്പെട്ട പിച്ചോല തടാകത്തിൽ ബോട്ട് സവാരി നടത്താൻ കഴിയും. കൂടാതെ സിറ്റി പാലസും ജഗ്മന്ദിറും ഉൾപ്പെടെ ഉദയ്പൂരിലെ കൊട്ടാരങ്ങലും സന്ദർശിക്കാം
കൊച്ചി: ഡിസംബറിൽ കൊച്ചിയുടെ മുഖം തന്നെ മാറും. അനേകം കടകളും, അനേകം പുതിയ മനുഷ്യരും പുതുമ നൽകും. കൊച്ചിയിലേക്ക് പോകുന്നുണ്ടെങ്കിൽ നിങ്ങൾക്ക് സ്ട്രീറ്റുകളിലൂടെ നടക്കാം. വിവിധ ഫുഡുകൾ പരീക്ഷിക്കാം. ഒപ്പം പാപ്പാഞ്ഞിയെ കത്തിക്കുന്നതും കാണാം.