ബംഗളൂരു: കര്‍ണാടക രാജ്ഭവന് വ്യാജ ബോംബ് ഭീഷണി. സംഭവത്തില്‍ പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കി. തിങ്കളാഴ്ച രാത്രിയോടെയാണ് ബംഗളൂരു രാജ്ഭവനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് പൊലീസിന് അജ്ഞാതന്‍റെ കോള്‍ വന്നത്.ഉടൻ തന്നെ ബോംബ് സ്ക്വാഡ് രാജ് ഭവനില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് ബംഗളൂരുവിലെ 44 ഓളം സ്കൂളുകള്‍ക്ക് ഇ-മെയിലിലൂടെ ബോംബ് ഭീഷണി വന്നിരുന്നു. ഇതിനെ തുടര്‍ന്ന് കുട്ടികളും, രക്ഷിതാക്കളും, സ്കൂള്‍ അധികൃതരും പരിഭ്രാന്തരായി. സ്കൂളുകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും അപകടകരമായ ഒന്നും കണ്ടെത്താനായിരുന്നില്ല.
Read also:പുടിന്റെ വിമര്‍ശകൻ അലക്സി നവാല്‍നിയെ ജയിലില്‍ നിന്ന് കാണാതായതായി റിപ്പോർട്ട്
ബസവേശ്വര നഗറിലെ വിദ്യശില്പശാല, നാപ്പേല്‍ എന്നിവിടങ്ങളിലുള്‍പ്പെടെ ഏഴ് സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് ആദ്യം ഭീഷണി മുഴുക്കിയത്. തുടര്‍ന്ന് സമാനമായ രീതിയില്‍ മറ്റു സ്കൂളുകള്‍ക്കും മെയില്‍ വരികയായിരുന്നു. ബെംഗളൂരു പൊലീസ് ഉടൻ തന്നെ മുൻകരുതലിന്‍റെ ഭാഗമായി വിദ്യാര്‍ഥികളെയും സ്കൂള്‍ അധികൃതരെയും ഒഴിപ്പിച്ച് തിരച്ചില്‍ നടത്തി. ഈ സംഭവത്തിലും പ്രതിക്കായി അന്വേഷണം തുടരുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു