നക്‌സലിസം വിട്ട് അഭിഭാഷകയായി, പിന്നാലെ പി.എച്ച്.ഡി നേട്ടം ശേഷം എംൽഎ ഇപ്പൊ മന്ത്രി, ഇതാണ് തെലങ്കാനയുടെ സീതാക്ക. ഒരുകാലത്ത് മോവോയിസ്റ്റായിരുന്ന ധനസാരി അനസൂയ, സീതാക്ക എന്ന പേരിലാണ് അറിയപ്പെടുന്നത്. മവോയിസ്റ്റിൽ നിന്ന് വക്കീലും എംഎൽയും ഒടുവിൽ മന്ത്രിയുമായി. ഹൈദരാബാദിലെ എല്‍.ബി. സ്റ്റേഡിയത്തില്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തി മന്ത്രിയായി സീതാക്ക സത്യപ്രതിജ്ഞ ചെയ്തപ്പോൾ ലഭിച്ച കയ്യടികളിൽ നിന്നും സീതാക്ക ആരാണെന്ന് മനസ്സിലാകും.
കോവിഡ് കാലത്ത് കാടും മലയും താണ്ടി സീതാക്ക തന്‍റെ മുളുഗു എന്ന മണ്ഡലത്തിലൂടെ ഭക്ഷണ സാധനങ്ങളുമായി ആദിവാസികുടിലുകളിലേക്ക് നടന്നു. തെലങ്കാനയിലെ കോയ ഗോത്രകുടുംബത്തില്‍ 1971 ജൂലൈ ഒന്‍പതിനാണ് സീതാക്കയുടെ ജനനം. ദനസരി അനസൂയ എന്നാണ് ശരിക്കുമുള്ള പേരെങ്കിലും ആളുകൾ സ്നേഹത്തോടെ സീതാക്ക എന്നാണ് വിളിക്കുന്നത്. കൗമാരത്തില്‍ നക്സലൈറ്റ് പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായി. പതിന്നാലാം വയസ്സില്‍ സ്‌കൂള്‍ പഠനകാലത്ത് ജനശക്തി നക്‌സല്‍ ഗ്രൂപ്പിന്റെ ഭാഗമായി. പിന്നീട് നിയമത്തിന് മുന്നില്‍ കീഴടങ്ങിയ സീതാക്ക ചന്ദ്രബാബു നായിഡുവിന്‍റെ ക്ഷണം സ്വീകരിച്ച് 2004 ല്‍ രാഷ്ട്രീയത്തിലിറങ്ങി. ടിഡിപിക്കൊപ്പം ചേര്‍ന്ന് 2009 ല്‍ പട്ടിക വര്‍ഗ സംവരണ മണ്ഡലമായ മുളുഗുവില്‍ നിന്നും എംഎല്‍എയായി. അതിനിടെ നിയമപഠനം പൂര്‍ത്തിയാക്കി അഭിഭാഷകയുമായി. ഇത്തവണ ബി.ജെ.പിയുടെ അജ്മീര പ്രഹ്ലാദിനെ പരാജയപ്പെടുത്തിയാണ് അവര്‍ മുലുഗില്‍ ജയിച്ചുകയറിയത്. 2017-ല്‍ ടി.ഡി.പി. വിട്ട സീതാക്ക കോണ്‍ഗ്രസില്‍ ചേരുകയും ഓള്‍ ഇന്ത്യ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാവുകയും ചെയ്തു.
2022-ല്‍ 51-ാം വയസ്സില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ഒസ്മാനിയ സര്‍വകലാശാലയില്‍നിന്ന് അവര്‍ ഡോക്ടറേറ്റ് നേടിയ സീതാക്ക താന്‍ ഉള്‍പ്പെടുന്ന കോയ ഗോത്രത്തിന്റെ പിന്നാക്കാവസ്ഥയെ ആസ്പദമാക്കിയായിരുന്നു ഗവേഷണം നടത്തിയത്.
https://www.youtube.com/watch?v=pvi-AXLPH8k
കുട്ടിക്കാലത്ത് ഒരിക്കൽപോലും കരുതിയതല്ല ഞാൻ ഒരു നക്‌സലൈറ്റ് ആകുമെന്ന്. നക്‌സലൈറ്റ് ആയിരുന്നപ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല അഭിഭാഷകയാകുമെന്ന്. അഭിഭാഷക ആയപ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല എം.എല്‍.എ. ആകുമെന്ന്. എം.എല്‍.എ. ആയപ്പോള്‍ ഒരിക്കലും കരുതിയില്ല പി.എച്ച്.ഡി. ചെയ്യുമെന്ന്. ഇപ്പോള്‍ നിങ്ങള്‍ക്കെന്നെ വിളിക്കാം, ഡോ. അനസൂയ സീതാക്ക, പിഎച്ച്.ഡി. ഇന്‍ പൊളിറ്റിക്കല്‍ സയന്‍സ്… പി.എച്ച്.ഡി. നേടിയതിന് പിന്നാലെ സീതാക്ക എക്‌സിൽ കുറിച്ച വരികൾ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം