തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച 19 എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് രാജ്ഭവനില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പോയ ഗവര്‍ണര്‍ക്കെതിരെ മൂന്ന് സ്ഥലത്താണ് കരിങ്കൊടി വീശി പ്രതിഷേധിച്ചത്
പാളയത്ത് ഗവര്‍ണറുടെ വാഹനത്തില്‍ കമ്ബ് കൊണ്ട് അടിച്ചടക്കം പ്രതിഷേധിച്ച ഏഴ് പേരെയും തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപത്ത് പ്രതിഷേധിച്ച ഏഴ് പേരെയും പേട്ട പളളിമുക്കില്‍ പ്രതിഷേധിച്ച അഞ്ച് പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ ഏഴ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
സര്‍വകലാശാല സെനറ്റിലേക്ക് ബിജെപി ബന്ധമുള്ളവരെ തിരുകിക്കയറ്റിയ ഗവര്‍ണറുടെ നടപടിക്കെതിരെയായിരുന്നു എസ്എഫ്ഐ പ്രതിഷേധം. എന്നാലിത് തന്നെ കായികമായി കൈയ്യേറ്റം ചെയ്യാനുള്ള ഗൂഢാലോചനയെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ആരോപിക്കുന്നത്. ഇതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം ആരോപിച്ചു. പേട്ട പള്ളിമുക്കിൽ വച്ച് എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിൽ രോഷാകുലനായ ഗവര്‍ണര്‍ ആരിഫ് ഖാൻ, കാറിൽ നിന്ന് പുറത്തിറങ്ങി പൊലീസുകാരോട് അടക്കം ദേഷ്യപ്പെട്ടു. പൊലീസ് പ്രതിഷേധക്കാര്‍ക്ക് ഒത്താശ ചെയ്‌തെന്നാണ് ഗവര്‍ണര്‍ കുറ്റപ്പെടുത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















