ഇറ്റാലിയൻ സംവിധായകൻ മാർക്കോ ബെല്ലോക്യയുടെ സിനിമയാണ് കിഡ്നാപ്പ്ഡ്. ആറു വയസ്സുള്ള യഹൂദ ബാലനിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. യഹൂദനായ കുട്ടിയെ സ്നാനപ്പെടുത്തി ക്രിസ്തുമതത്തിലേക്ക് ചേർക്കുന്നതിലൂടെ ഹത്യ മറ്റൊരു ഗതിയിൽ സഞ്ചരിക്കുന്നു. അതെവരെ തന്റേതായ ജീവിത ആഘോഷിച്ചു കൊണ്ടിരുന്ന കുട്ടി പിന്നീട് അനുഭവിക്കുന്ന ജീവിത പ്രശ്നങ്ങളും,വിഷമ ഘട്ടങ്ങളുമാണ് പര്ധനമായി സിനിമയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 1800 കളുടെ അവസാനത്തിൽ പെൻസുലയിൽ മതപരമായ കിഡ്നാപ്പിങ്ങുകൾ നടന്നിരുന്നു. അത്തരത്തിലുള്ള പശ്ചാത്തലത്തെ ആസ്പദമാക്കിയാണ് സിനിമയുടെ ആദ്യമന്ത്യത്തോളം കാണാൻ കഴിയുന്നത്.
തടങ്കലിൽ അകപ്പെട്ട കുട്ടിയുടെ പരുമാറ്റവും, പ്രതീക്ഷയില്ലായ്മയും, കാഴ്ചനുഭവത്തെ ഹൃദയഭേദകമാക്കുന്നു. കത്തോലിക്കാ വസ്ത്രങ്ങളും, കുരിശും ധരിച്ചിട്ടുണ്ടെങ്കിലും 6 വയസ്സുകാരൻ പിന്തുടരാൻ ശ്രമിക്കുന്നത് അവന്റെ യഹൂദ വിശ്വാസമാണ്. ഏതൊരു മനുഷ്യന്റെയും വിശ്വാസവും, രീതികളും അവരുടെ പേർസണൽ ചോയ്സ് ആണ്, അതിലേക്ക് വേറൊരു മനുഷ്യനും തലയിടാൻ അവകാശമില്ല എന്ന പ്രസ്താവന കൂടിയാണ് സിനിമ പറഞ്ഞു വയ്ക്കുന്നത്.
ഇസ്രായേൽ, പലസ്തീൻ യുദ്ധത്തിന്റെ ഫലങ്ങൾ ലോകം കണ്ടു കൊണ്ടിരിക്കുമ്പോൾ ഇത്തരത്തിലുള്ളൊരു തെരഞ്ഞെടുപ്പ് അനുയോജ്യമായതാണ്. എന്തെന്നാൽ സിനിമ ഒരിടത്തു മാത്രമല്ല സംസാരിക്കുന്നത്
നിരവധി ഇടങ്ങളിൽ, നിരവധി തരത്തിൽ സിനിമയ്ക്ക് ഇമ്പാക്റ്റ് ഉണ്ടാക്കാൻ കഴിയും. ഒരു തരത്തിൽ നോക്കിയാൽ സിനിമ ഒരു ആയുധം കൂടിയാണ്