13 തവണ അറസ്റ്റിലായി… 32 വർഷത്തെ ജയിൽശിക്ഷ… 154 ചാട്ടവാറടി…
സമാധാന നോബൽ പുരസ്ക്കാരം ഏറ്റുവാങ്ങാൻ നർഗേസ് മൊഹമ്മദി എത്തിയില്ല. ടെഹ്‌റാനിലെ ജയിലിൽ കഴിയുന്ന 2023 ലെ സമാധാന നൊബേല്‍ ജേതാവ് നർഗീസ് മുഹമ്മദിക്കു വേണ്ടി അവരുടെ 17 വയസ്സുള്ള ഇരട്ടക്കുട്ടികളായ അലിയും കിയാനിയും ചേർന്നാണ് നൊബേൽ പുരസ്കാരം ഏറ്റുവാങ്ങിയത്. നോർവൻ തലസ്ഥാനമായ ഓസ്‍ലോയിലെ സിറ്റി ഹാളിൽ ഡിസംബർ 10 ഞായറാഴ്ച പ്രാദേശിക സമയം രാത്രി12നാണ് പുരസ്കാര വിതരണം നടന്നത്.
മക്കൾ നൊബേൽ പുരസ്കാരം ഏറ്റുവാങ്ങുന്ന അതേ ദിവസം ഇറാനിൽ വിവേചനം നേരിടുന്ന മതന്യൂനപക്ഷമായ ബഹായ് സമൂഹത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തടവറയിൽ നർഗേസ് നിരാഹാരസമരം അനുഷ്ഠിക്കുമെന്ന് കുടുംബം അറിയിച്ചിരുന്നു. ജയിലിൽ വച്ചാണ് നർഗിസ് പുരസ്‌കാര വാർത്ത അറിഞ്ഞത്പോലും. 2023-ലെ സമാധാന നോബേല്‍ നർഗേസ് മൊഹമ്മദിയെ തേടിയെത്തുമ്പോള്‍ അവര്‍ കടന്നുപോവുന്നത് അത്രമേൽ കഠിനമായ ജീവിത ചുറ്റുപാടുകളിലൂടെയാണെന്നറിയണം.
പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയും സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ജീവിതകാലമത്രയും ഉഴിഞ്ഞുവച്ചയാളുമാണ് നര്‍ഗിസ് മൊഹമ്മദി. ജയിലില്‍ ആയിരുന്നിട്ടുകൂടിയും ഇറാനിയന്‍ സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി നര്‍ഗിസ് സഭീവമായിരുന്നു. ഇറാനെ പിടിച്ചുകുലുക്കിയ പല പ്രക്ഷോഭങ്ങളും സ്ത്രീകളുടെ നേതൃത്വത്തില്‍ നര്‍ഗിസ് സംഘടിപ്പിച്ചു. ഇതിനായി നിരന്തരം എഴുതുകയും വനിതാ തടവുകാരെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്‍മാരാക്കാന്‍ ശ്രമിക്കുകയും ചെയ്തു. കഴിഞ്ഞ 30 വര്‍ഷമായിട്ട് ഇറാനിലെ സ്ത്രീകളുടെ ഉന്നമനത്തിനായി ഇവര്‍ പൊതുപ്രവര്‍ത്തന രംഗത്തുണ്ട്.
2021 മുതൽ ടെഹ്‌റാനിലെ എവിൻ ജയിലിലാണ് നർഗേസ്. നർഗേസിന്‍റെ ഭർത്താവും സഹപ്രവർത്തകനുമായ ടാഗി റഹ്മാനിയും അവരുടെ ഇരട്ടക്കുട്ടികളും ഫ്രാൻസിൽ പ്രവാസ ജീവിതം നയിക്കുകയാണ്. എട്ടു വര്‍ഷമായി കുട്ടികള്‍ അവരുടെ അമ്മയെ കണ്ടിട്ട്.
ഇറാനിലെ സന്‍ജാനിലെ ഒരു സാധാരണ കുടുബത്തിലാണ് നർഗേസിന്റെ ജനനം. കര്‍ഷകനും പാചകക്കാരനുമായിരുന്നു പിതാവ്. രാഷ്ട്രീയപരമായി ഏറെ മുന്നോട്ട് നിന്നിരുന്ന മാതാവിന്റെ കുടുംബമാണ് നർഗേസിന് പോരാടാനുള്ള കരുത്തിന്റെ ആദ്യ തിരിനാളം നല്‍കിയത്. മാതാവിന്റെ സഹോദരനും അവരുടെ മക്കളും 1979-ല്‍ നടന്ന ഇസ്ലാമിക്ക് റെവല്യൂഷനില്‍ പങ്കാളികളാവുകയും അറസ്റ്റ് ചെയ്യപ്പെട്ടവരുമായിരുന്നു. ഖസ്വിനിലെ കോളേജില്‍ ന്യൂക്ലിയര്‍ ഫിസിക്‌സില്‍ ബിരുദത്തിന് ചേര്‍ന്നു. ആ കാലത് കോളേജില്‍ സ്ത്രീ സംഘടനകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. അങ്ങനെ അവര്‍ കോളേജില്‍ വനിതകളുടെ ഹൈക്കിങ്ങ് ഗ്രൂപ്പ് രൂപീകരിക്കുകയും അതിനെ സജീവമാക്കുകയും ചെയ്തു. സ്ത്രീ ഉന്നമനത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ചു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമാവുകയും ചെയ്തു. ഒപ്പം സ്ത്രീ സ്വാതന്ത്രത്തിനും മനുഷ്യാവകാശത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളിലും അവര്‍ പങ്കാളിയായി.
സ്ത്രീകളുടെ അവകാശങ്ങളെകുറിച്ചും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും നിരന്തരം എഴുതാന്‍ തുടങ്ങി. നിരവധി പത്രങ്ങളിലും നർഗേസിന്റെ കോളങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചു തുടങ്ങി. നിരന്തരമായ ഈ എഴുത്തുകളെല്ലാം തന്നെ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതേ തുടര്‍ന്ന് വരുമാനമാര്‍ഗത്തിനായി നർഗേസ് ആശ്രയിച്ചിരുന്ന എന്‍ജിനീയറിങ്ങ് ജോലിയില്‍നിന്ന് ഭരണകൂടം ഇടപ്പെട്ട് അവരെ പുറത്താക്കി. അതോടെ നർഗേസിനെ സാമ്പത്തികമായും ഭരണകൂടം തകർത്തു.
https://www.youtube.com/watch?v=X4NvC8kLDFU
2022ൽ ബി.ബി.സിയുടെ ലോകത്തെ സ്വാധീനിച്ച 100 സ്‍ത്രീകളുടെ പട്ടികയിൽ നർഗിസ് ഇടം നേടിയിരുന്നു. സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടുന്ന 19-ാമത്തെ വനിതയാണ് നര്‍ഗിസ്. ഐക്യരാഷ്ട്ര സംഘടനയുടെ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനുള്ള പുരസ്കാരവും നർഗിസ് ഈ വർഷം നേടിയിരുന്നു. ഇറാൻ സർക്കാരിനെ വിമർശിച്ചതിന് 1998ലാണ് ആദ്യമായി അറസ്റ്റിലായത്. തുടർന്ന് തടവിലാക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകരെയും അവരുടെ കുടുംബത്തേയും സഹായിക്കാനുള്ള ശ്രമങ്ങളെത്തുടര്‍ന്ന് ദേശീയ സുരക്ഷയ്ക്ക് എതിരായി പ്രവർത്തിച്ചെന്ന കുറ്റം ചുമത്തി 2011 ജൂലൈയിൽ അറസ്റ്റ് ചെയ്ത് സെപ്തംബറിൽ ജയിലിടച്ചു. രണ്ടു വര്‍ഷത്തിനുശേഷം ജാമ്യത്തില്‍ പുറത്തിറങ്ങിയ അവര്‍ വധശിക്ഷയ്ക്കെതിരായ പ്രചാരണം ആരംഭിച്ചു. വധശിക്ഷ നിർത്തലാക്കാനായി പ്രചാരണം നടത്തുന്ന മനുഷ്യാവകാശ പ്രസ്ഥാനം സ്ഥാപിച്ചതിന് 2015ല്‍ വീണ്ടും ജയിലിലടയ്ക്കപ്പെട്ടു. ജയിലിലേക്ക് തിരിച്ചെത്തിയ ഇവര്‍ രാഷ്ട്രീയ തടവുകാര്‍ക്കെതിരെ, പ്രത്യേകിച്ചും സ്ത്രീ തടവുകാര്‍ക്കെതിരെ ഇറാൻ ഭരണകൂടം നടത്തുന്ന പീഡനങ്ങൾക്കും ലൈംഗികാതിക്രമങ്ങൾക്കും എതിരായ പോരാട്ടം ആരംഭിച്ചു. 2020ൽ ജയിൽ മോചിതയായി. എന്നാൽ 2021 മെയിൽ വീണ്ടും തടവിന് ശിക്ഷിക്കപ്പെട്ടു.
ജീവിതക്കാലം മുഴുവന്‍ തടവറയ്ക്കുള്ളിലാക്കി അവരുടെ ശബ്ദത്തെ ഇല്ലാതാക്കാൻ ഭരണകൂടം ശ്രമിക്കുമ്പോൾ ഇറാനിയന്‍ തെരുവീഥികളില്‍ നർഗേസ് ഉയര്‍ത്തിയ “സാന്‍സിന്ദഗി ആസാദി”(women, life, freedom) എന്ന മുദ്രാവാക്യം ഇന്നും മുഴങ്ങുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം