അൾജീരിയൻ സംവിധയക മൂന്യേ മെഡോറിന്റെ ചിത്രമാണ് ഹൂറിയ. ഫീമെയിൽ ഗേയിസിൽ പ്രദർശിപ്പിച്ച ചിത്രം സ്ത്രീ ജീവിതത്തിന്റെ നേർക്കാഴ്ചയാണ്. ലോകത്തിന്റെ ഏത് സ്ഥലങ്ങളിലായിരുന്നാലും സ്ത്രീകളുടെ ജീവിതം ഏതെങ്കിലും തരത്തിൽ സമാനതകൾ പങ്കിടുന്നു. വീടുകളിൽ, സമൂഹത്തിൽ, തൊഴിലിടങ്ങളിൽ ഓരോ ദിവസവും അതിജീവിക്കാൻ ബുദ്ധിമുട്ടുകയാണ് ഓരോ സ്ത്രീയും. ലോകത്തിലെ ഓരോ സ്ത്രീകളുടെയും പ്രതിച്ഛായയാണ് ഹൂറി എന്ന സിനിമയിലൂടെ കാണാൻ സാധിക്കുന്നത്.
ഒരു ഡാൻസർ ആയ ഹൂറി തന്റെ സ്വപ്നങ്ങൾക്ക് വേണ്ടി പ്രയത്നിക്കുന്നതിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. അവളുടെ ജീവിതനത്തിലെ നിർണ്ണായകമായൊരു ദിവസം അവൾ ആക്രമണത്തിന് ഇരയാവുകയും സംസാര ശേഷി നഷ്ട്ടപ്പെടുകയും ചെയ്യുന്നു.ജീവിതത്തിലെ സ്വപ്നമായ ഡാൻസ് കോമ്പറ്റിഷനു വേണ്ടി തയാറെടുക്കുന്നതിനിടയിലാണ് ഇങ്ങനൊരു അക്രമണത്തിനാവർ ഇരയാകുന്നത്. ജീവിതത്തിലെ എല്ലാ പ്രതീക്ഷയും അവസാനിച്ചെന്ന് പോലെയായിരുന്നു; പിന്നീടങ്ങോട്ടുള്ള അവരുടെ ജീവിതം. ആക്രമണത്തിന്റെ ഭാഗമായി അവരെ ഒരു റീഹാബിലിറ്റേഷൻ സെന്ററിൽ പ്രേവേശിപ്പിക്കുന്നു. തന്റെ ജീവിതത്തിലെ എല്ലാം അവസാനിച്ചു എന്ന് കരുതിയിരുന്ന ഹൂറിയ സെന്ററിൽ അനേകമനേകം സ്ത്രീകളെ കണ്ടുമുട്ടുന്നു. സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങൾ കാണുമ്പോൾ ഹൂറിയ തന്റെ ജീവിതത്തിൽ പുതിയ വഴിത്തിരിവ് കണ്ടെത്തുന്നു.
ഹൂറിയ എന്ന സിനിമ മുന്നോട്ട് വയ്ക്കുന്നത് ഒരു രാജ്യത്തിലെ മാത്രം പ്രശ്നമല്ല ലോകത്തിലെ നാനാ ഇടങ്ങളിലും സ്ത്രീകൾ വിവിധ തരം ആക്രമണത്തിന് ഇരയാവുകയും, ദുരിതമനുഭവിക്കുകയും ചെയ്യുന്നുണ്ട്. ലോകത്തിലെ സ്ത്രീകളുടെ പ്രശ്നങ്ങളാണ് ഈ സിനിമയിലൂടെ ദൃശ്യാവിഷ്ക്കരിച്ചിരിക്കുന്നത്
കൂടാതെ മത ഭീകരവാദം, കുടിയേറ്റ പ്രശ്നങ്ങൾ, തുടങ്ങിയവും ചർച്ച ചെയ്യുന്നു. വില്ലൻ കഥാപാത്രം അവതരിപ്പിച്ച അലി മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഹൂറിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച ലീന ഖുദ്രിയുടെ പ്രകടനം അഭിനന്ദര്ഹമായതായിരുന്നു