മലപ്പുറം: സമൂഹത്തിൽ എല്ലാ മേഖലകളിലും കഴിവുതെളിയിച്ചിട്ടും ഇന്നും സ്ത്രീകൾ രണ്ടാംകിട വിഭാഗമായിത്തന്നെ കണക്കാക്കപ്പെടുന്നു എന്നാണ് ദിനംപ്രതി നടന്നുകൊണ്ടിരിക്കുന്ന സ്ത്രീധന പീഡനക്കഥകൾ ഓർമ്മിപ്പിക്കുന്നതെന്ന് വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് വി.എ. ഫായിസ. സ്ത്രീകൾക്ക് അന്തസ്സോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കാൻ കഴിയുന്ന ഒരു സാമൂഹിക സാഹചര്യം സൃഷ്ടിച്ചെടുക്കുക എന്ന സംഘടനാ ലക്ഷ്യത്തിലേക്ക് കൂടുതൽ ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങളുമായി സമൂഹത്തിലിറങ്ങാൻ തയ്യാറാവണമെന്ന് പ്രവർത്തകരെ അവർ ആഹ്വാനം ചെയ്തു. സംസ്ഥാന നേതാക്കൾക്ക് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
സംസ്ഥാന ജനറൽ സെക്രട്ടറി ഫസ്ന മിയാൻ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി സൽവ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രവർത്തകരെ അഭിമുഖീകരിച്ച് സംസാരിച്ചു. ജില്ലാ ഭാരവാഹികളായ ഹസീന വഹാബ്, ശിഫ ഖാജ, സുഭദ്ര വണ്ടൂർ, സലീന അന്നാര, ജസീല എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് റജീന വളാഞ്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു പരമേശ്വരൻ സ്വാഗതവും ജില്ലാ സെക്രട്ടറി മാജിദ നന്ദിയും നിർവഹിച്ചു. read also സുഗതകുമാരിയുടെ നവതി; സുഗത വനം പദ്ധിതിക്ക് കല്‍ക്കട്ട രാജ്ഭവനില്‍ തുടക്കം