യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിന് ഇടപെടല്‍ തേടി നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിക്കൊപ്പം യാത്ര ചെയ്യാന്‍ തയ്യാറായവരുടെ സത്യവാങ്മൂലം ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ഇന്ന് കൈമാറും.
മോചന ശ്രമങ്ങള്‍ക്കായി യമനിലെത്തുന്നവര്‍ക്ക് താമസ സൗകര്യം നല്‍കുന്നവരുടെയും സത്യവാങ്മൂലം നല്‍കും. യമനിലേക്കുള്ള യാത്ര അപകടകരമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്.നിമിഷപ്രിയയുടെ വധശിക്ഷ നവംബര്‍ 13ന് യെമനിലെ സുപ്രിം ജുഡീഷ്യല്‍ കൗണ്‍സില്‍ ശരിവെച്ചിരുന്നു.
















