നിസ്വ: മസ്കത്ത് കെ.എം.സി.സി സിനാവ് സമദ് ഏരിയ കമ്മിറ്റി അഞ്ചാം വാർഷികത്തിന്റെ ഭാഗമായി ഫെബ്രുവരി 15 ന് നടത്തുന്ന ഫുട്ബാൾ ടൂർണമെന്റ് പോസ്റ്റർ പ്രകാശനം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം നിർവഹിച്ചു.‘അഭിമാന സൗദത്തിന് മസ്കത്ത് കെ.എം.സി.സിയും എന്ന പരിപാടിയിൽ പങ്കെടുക്കാൻ മസ്കത്തിൽ എത്തിയതായിരുന്നു ഇദ്ദേഹം.
നിസ്വയിൽ നടന്ന പരിപാടിയിൽ മുഹമ്മദ് മാസ്റ്റർ കൊടുവള്ളി, യൂത്ത് ലീഗ് മലപ്പുറം ജില്ല സെക്രട്ടറി ഷമീർ, മസ്കത്ത് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ, എ.കെ.കെ. തങ്ങൾ, മുഹമ്മദലി പാപ്പിനിശ്ശേരി, മൻസൂർ അലി പച്ചായി, റിവാസ് പൊന്നാനി, സലീം കൊടുങ്ങല്ലൂർ, ഫാറൂഖ്, സൈദ് തങ്ങൾ എന്നിവർ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു