ദോഹ: ഏഷ്യൻ കപ്പ് കിക്കോഫിന് വൻകരയിലെ ആരാധക ലോകം കാത്തിരിക്കവെ ‘ഇ -ഏഷ്യൻ കപ്പ്’ ചാമ്പ്യൻഷിപുമായി ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ. ഇതാദ്യമായാണ് പുതുതലമുറയുടെ ഹരമായ ഇ -ഫുട്ബാളിന്റെ ഏഷ്യൻ കപ്പ് പോരാട്ടത്തിന് എ.എഫ്.സി തുടക്കം കുറിക്കുന്നത്. ഏഷ്യൻ കപ്പിനിടയിൽ തന്നെ ഈ ടൂർണമെന്റും ഓൺലൈൻ ലോകത്ത് അരങ്ങേറും. ഫെബ്രുവരി ഒന്ന് മുതൽ അഞ്ചു വരെയാണ് ‘ഇ’ ചാമ്പ്യൻഷിപ് പ്രഖ്യാപിച്ചത്.
മൈതാനത്തെ കാൽപന്ത് പോരാട്ടത്തിനൊപ്പം, ഓൺലൈനിലും ഫുട്ബാൾ ഗെയിമുകളുമായി സജീവമാകുന്ന കൗമാരക്കാരെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് എ.എഫ്.സിയും ഇ -സ്പോർട്സിലേക്കിറങ്ങുന്നത്. ദോഹയിൽ വൻകരയിലെ കരുത്തരായ 24 ടീമുകൾ മാറ്റുരക്കുമ്പോൾ അതിൽ നിന്നുള്ള 20 ടീമുകളായിരിക്കും ഇ- ഏഷ്യൻ കപ്പിൽ പന്തു തട്ടുന്നത്. ജനുവരി 12നാണ് ഏഷ്യൻ കപ്പിന് ഖത്തറിൽ കിക്കോഫ് കുറിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു