ദോഹ: ഖത്തറിലെ പ്രവാസി എഴുത്തുകാരി സ്മിതാ ആദർശിന്റെ പ്രഥമ കഥാസമാഹാരമായ ‘വാസ്ജന’യുടെ പ്രകാശനം ദോഹയിൽ നടന്നു. ഖത്തർ സംസ്കൃതിയുടെ കലാ സാംസ്കാരിക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന പ്രതിമാസ സാഹിത്യ ചടങ്ങിലാണ് പ്രകാശനം നടത്തപ്പെട്ടത് .
സ്കിൽസ് ഡെവലപ്മെന്റ് സെന്റർ മാസ്റ്ററോ ഹാളിൽ നടന്ന ചടങ്ങിൽ സംസ്കൃതി ജനറൽ സെക്രട്ടറി എ.കെ ജലീൽ, പ്രസിഡന്റ് അഹമ്മദ് കുട്ടിക്ക് കഥാസമാഹാരം കൈമാറിയാണ് പ്രകാശന കർമം നിർവ്വഹിച്ചത്. കേരളക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ.എം സുധീർ, എ.കെ ജലീൽ, അഹമ്മദ് കുട്ടി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.
കഥാ സമാഹാരത്തെ ആസ്പദമാക്കി നടന്ന ചർച്ചയിൽ ഡോ. പ്രതിഭാ രതീഷ് മോഡറേറ്ററായിരുന്നു. വാസ്ജനയെ പരിചയപ്പെടുത്തി റഷി പനച്ചിക്കലും, വായനാനുഭവം പങ്കുവെച്ച് ഷമീർ ഹസനും സുനിൽ പെരുമ്പാവൂരും സംസാരിച്ചു. കഥാകാരി സ്മിതാ ആദർശ് മറുപടി ഭാഷണം നടത്തി. വാസ്ജന കഥ സമാഹാരത്തെ ആസ്പദമാക്കി ശ്രീകല ജിനന്റെ ശബ്ദമികവിൽ ജസിത ചിന്ദുരാജ് അവതരിപ്പിച്ച രംഗാവിഷ്കാരം ശ്രദ്ധേയമായി. സംസ്കൃതി കലാ സാംസ്കാരിക വിഭാഗം കൺവീനർ ബിജു പി. മംഗലം സ്വാഗതവും, വനിതാവേദി ജോയന്റ് സെക്രട്ടറി ജസിത ചിന്ദുരാജ് നന്ദിയും രേഖപ്പെടുത്തി സംസാരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു