തിരുവനന്തപുരം : ഡിസംബർ 9, 10 തീയതികളിലായി കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിൽ നടന്നുവന്ന 45 ആമത് അഖിലേന്ത്യ അക്കൗണ്ടിംഗ് കോൺഫറൻസ് സമാപിച്ചു. കേരള സർവകലാശാല കൊമേഴ്സ് വകുപ്പും ഇന്ത്യൻ അക്കൗണ്ടിംഗ് അസോസിയേഷൻ കേരള ബ്രാഞ്ചും സംയുക്തമായാണ് 45 ആം അക്കൗണ്ടിംഗ് – കോൺഫറൻസിന് ആതിഥേയത്വം വഹിച്ചത്. രണ്ടു ദിവസങ്ങളിലായി നടന്ന കോൺഫറൻസിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഇന്ത്യക്ക് പുറത്തുനിന്നുമുള്ള 1500 ഓളം പ്രതിനിധികൾ പങ്കെടുത്തു. 400 ൽ അധികം ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു.ടെക്നിക്കൽ സെഷനുകളിലും അന്താരാഷ്ട്ര സെമിനാറിലും അവതരിപ്പിച്ച ഏറ്റവും മികച്ച പ്രബന്ധങ്ങൾക്ക് സമാപന സമ്മേളനത്തിൽ വെച്ച് അവാർഡുകൾ വിതരണം ചെയ്തു.
രണ്ടാം ദിവസം അഖിലേന്ത്യ അക്കൗണ്ടിംഗ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗവും നടന്നിരുന്നു. ഇന്ത്യൻ അക്കൗണ്ടിംഗ് അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റായി ഹൈദരാബാസ് ഉസ്മാനിയ യൂണിവേഴ്സിറ്റി പ്രൊഫസർ വി അപ്പ റാവു ചുമതലയേറ്റു. കേരള സർവകലാശാല കോമേഴ്സ് വിഭാഗം മേധാവി പ്രൊഫ. ഗബ്രിയേൽ സൈമൺ തട്ടിൽ വൈസ് പ്രസിഡന്റ് ആയും ചുമതല ഏറ്റെടുത്തു.തിരുവനന്തപുരം ഗവൺമെന്റ് വനിത കോളേജ് കൊമേഴ്സ് വിഭാഗം അധ്യാപിക ഡോ. നിമിദേവ് ഇന്ത്യൻ ജേർണൽ ഓഫ് അക്കൗണ്ടിങ്ങിന്റെ ചീഫ് എഡിറ്ററായി തിരഞ്ഞെടുക്കപ്പെട്ടു.
സമാപന സമ്മേളനത്തിൽ പ്രസിഡന്റ് സാജ് ബൊഹ്റ അധ്യക്ഷത വഹിച്ചു. കേരള ബ്രാഞ്ച് പ്രസിഡന്റ് പ്രൊഫ. കെ ശശികുമാർ, റിസർച്ച് യൂണിയൻ ചെയർമാൻ നവീൻ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ ബിജു ടി എന്നിവർ സംബന്ധിച്ചു. അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രൊഫ സഞ്ജയ് ഭയാനി,കോൺഫറൻസ് സെക്രട്ടറി പ്രൊഫ സൈമൺ തട്ടിൽ എന്നിവർ നന്ദി രേഖപ്പെടുത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു