മനാമ: ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആൻറിക്വിറ്റീസിന്റെ (ബാക്ക) ആഭിമുഖ്യത്തിൽ 14 മുതൽ ഡിസംബർ 23 വരെ മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി പ്രത്യേക സാംസ്കാരിക പരിപാടികൾ നടക്കും.
എല്ലാ ദിവസവും വൈകീട്ട് അഞ്ചിനും രാത്രി 10നും ഇടയിൽ നടക്കുന്ന ഈ വർഷത്തെ ഫെസ്റ്റിവലിൽ സംഗീതപരിപാടികൾ, കരകൗശല ശിൽപശാലകൾ, കുട്ടികളുടെ പരിപാടികൾ എന്നിവയടക്കം ഉൾക്കൊള്ളിച്ചിട്ടുണ്ട്.
കരകൗശലവസ്തുക്കൾ, സംഗീതം, ഭക്ഷണം, ടൂർ പാക്കേജ് എന്നിവയൊക്കെ ഉൾപ്പെടുത്തിയിട്ടുണ്ട്. പേളിങ് പാത്ത് വിസിറ്റേഴ്സ് സെന്റർ മുതൽ വടക്ക് സിയാദി മജ്ലിസ് വരെ ഉത്സവ പ്രതീതിയായിരിക്കും.കാമിൽ സഖറിയയുടെ ‘ആൻഡ് ഐ കീപ്പ് ഡീമാർക്കറ്റിങ്’ എക്സിബിഷൻ ബിൻ മാറ്റർ ഹൗസിൽ നടക്കും. അഹമ്മദ് മേട്ടറിന്റെ കലാരൂപങ്ങൾ ഹൗസ് ഓഫ് ആർക്കിടെക്ചറൽ ഹെറിറ്റേജിൽ എല്ലാ ദിവസവും നടക്കുന്ന പ്രദർശനത്തിൽ പ്രദർശിപ്പിക്കും. ജംഷീർ ഹൗസിൽ എല്ലാ ദിവസവും ‘മെറ്റീരിയൽ ആൻഡ് കൺസർവേഷൻ’ എന്ന പേരിൽ പ്രദർശനം നടക്കും.
അൽ റിവാഖ് ആർട്ട് സ്പേസ് ആണ്. അമരത് ഫഖ്രോ I, ബ്ലോക്ക് 209 എന്നിവിടങ്ങളിൽ ‘ഐ വിഷ് ഐ വാസ് എ ഡോവ് ഓൺ എ സ്പാർ’ എന്ന രണ്ടു ഭാഗങ്ങളുള്ള പ്രദർശനവും സംഘടിപ്പിക്കുന്നു. ഡിസംബർ 23 വരെ എല്ലാ ദിവസവും വൈകീട്ട് ഏഴിന് ജംഷീർ ഹൗസിൽ മജ്ലിസ് ഉണ്ടായിരിക്കും. നിരവധി ക്രാഫ്റ്റ് വർക്ക്ഷോപ്പുകളും ദിവസേന നടക്കും. താമസക്കാരെയും പൗരന്മാരെയും സന്ദർശകരെയും പേളിങ് പാത്തിലേക്ക് ആകർഷിക്കാൻ നിരവധി ടൂർ പാക്കേജുകളും ആസൂത്രണം ചെയ്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു