വയനാട്ടിൽ കടുവ യുവാവിനെ ആക്രമിച്ചത് അറിഞ്ഞ് കുഴഞ്ഞു വീണയാള്‍ മരിച്ചു

സുല്‍ത്താൻബത്തേരി: വയനാട്ടില്‍ കടുവയുടെ ആക്രമണ വിവരമറിഞ്ഞ് കുഴഞ്ഞുവീണ നാട്ടുകാരൻ മരിച്ചു. വാകേരി മരമാല കോളനിയിലെ കൃഷ്ണൻ ആണ് മരിച്ചത്.

  

ഇന്നലെ വാകേരി കൂടല്ലൂര്‍ മരോട്ടിത്തടത്തില്‍ പ്രജീഷാണ് (ചക്കായി-36) കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വിവരമറിഞ്ഞയുടൻ കുഴഞ്ഞുവീണ കൃഷ്ണനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്.

 

read also:വയനാട്ടില്‍ സുഹൃത്തിനെ വെട്ടിക്കൊന്ന ശേഷം സ്ത്രീ ആത്മഹത്യ ചെയ്തു

    

ശനിയാഴ്ച രാവിലെ വാഹനവുമായി വീട്ടില്‍നിന്ന് 300 മീറ്ററോളം ദൂരത്തുള്ള സ്വകാര്യ തോട്ടത്തില്‍ പുല്ലരിയാൻ പോയപ്പോഴാണ് പ്രജീഷിനെ കടുവ ആക്രമിച്ചത്. വൈകുന്നേരമായിട്ടും തിരിച്ചുവരാതിരുന്നതോടെ മാതാവ് അയല്‍വാസികളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് സഹോദരനും അയല്‍വാസിയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു