കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് അംഗങ്ങൾക്കായി സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ ജഹ്റ ഏരിയ ജേതാക്കളായി. ഫഹാഹീൽ ഏരിയ റണ്ണറപ്പായി. സുറ പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളിൽ വിവിധ ഏരിയകളെ പ്രതിനിധീകരിച്ച് ഒമ്പതു ടീമുകൾ പങ്കെടുത്തു. ട്രാസ്ക് പ്രസിഡന്റ് ആന്റോ പാണേങ്ങാടൻ ഉദ്ഘാടനം ചെയ്തു. ജഹ്റ ടീമിലെ സുബിനെ പ്ലേയർ ഓഫ് ദി ടൂർണമെന്റായും ബെസ്റ്റ് ഡിഫെന്ററായും തെരഞ്ഞെടുത്തു, ബെസ്റ്റ് ഗോൾ കീപ്പറായി നിഖിലിനെയും ഫൈനൽ മാൻ ഓഫ് ദി മാച്ചായി നിതിനേയും തെരഞ്ഞെടുത്തു. ടോപ് സ്കോർ ഓഫ് ദി ടൂർണമെന്റ് പട്ടം ജഹ്റ ഏരിയയുടെ സുബിനും, നിതിനും, ശരത്തും പങ്കിട്ടു.
വിജയികൾക്കുള്ള ട്രോഫികൾ ട്രാസ്ക് പ്രസിഡന്റ് ആന്റോ പാണേങ്ങാടൻ, ട്രഷറർ ജാക്സൺ ജോസ്, സ്പോർട്സ് കൺവീനർ നിതിൻ ഫ്രാൻസിസ്, ആർട്സ് കൺവീനർ വിനോദ് ആറാട്ടുപുഴ, സോഷ്യൽ വെൽഫെയർ കൺവീനർ ജയേഷ് എങ്ങണ്ടിയൂർ, മീഡിയ കൺവീനർ വിനീത് വിൽസൺ എന്നിവർ സമ്മാനിച്ചു. ടൂർണമെന്റിന് സ്പോർട്സ് കൺവീനർ നിതിൻ ഫ്രാൻസിസ് സ്വാഗതവും, ട്രഷറർ ജാക്സൺ ജോസ് നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു