ന്യൂ ഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ തീരുമാനിക്കുവാൻ സാധിക്കാതെ ബി.ജെ.പി. ഛത്തീസ്ഗഡിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കായി കേന്ദ്ര നേതൃത്വം നിയോഗിച്ച നിരീക്ഷക സംഘം സംസ്ഥാനത്ത് എത്തി.മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള വസുന്ധര രാജെ സിന്ധ്യയുടെയും ശിവരാജ് സിങ് ചൗഹാന്റെയും സമ്മര്‍ദ നീക്കത്തില്‍ ബി.ജെ.പി ആശങ്കയിലാണ്.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ഫലം പ്രഖ്യാപിച്ച് ഒരാഴ്ചയായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കുവാൻ ബി.ജെ.പിക്ക് സാധിച്ചിട്ടില്ല. തര്‍ക്കങ്ങള്‍ പരിഹരിക്കാൻ മൂന്ന് സംസ്ഥാനങ്ങളിലും ബി.ജെ.പി നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. രാജസ്ഥാനിലും, മധ്യപ്രദേശിലുമാണ് തര്‍ക്കം രൂക്ഷമായി തുടരുന്നത്. മുഖ്യമന്ത്രി പദത്തിനായി വസുന്ധര രാജെ സിന്ധ്യ ശക്തമായി മത്സരരംഗത്തുണ്ട്. ഫലം വന്നതിന് ശേഷം വസുന്ധര, തന്നെ പിന്തുണയ്ക്കുന്ന എം.എല്‍.എമാരുടെ യോഗം ചേര്‍ന്നിരുന്നു. കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെട്ടിട്ടും മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള മത്സരത്തില്‍ നിന്നും മാറി നില്‍ക്കാൻ വസുന്ധര തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
മധ്യപ്രദേശിലും പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തുക ബി.ജെ.പിക്ക് തലവേദനയായി മാറിയിട്ടുണ്ട്. പൊതുതെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ജനപ്രീതിയില്‍ മുന്നിലുള്ള ശിവരാജ് സിങ് ചൗഹാനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്തുന്നത് തിരിച്ചടിയാകുമോ എന്നാണ് ബി.ജെ.പി കേന്ദ്രനേതൃത്വത്തിൻ്റെ ആശങ്ക.
read also:മദ്യവും സിഗരറ്റും ഉപയോഗിക്കുന്നവരെ മെഡിസെപ് പരിരക്ഷയിൽ നിന്ന് പൂർണമായി ഒഴിവാക്കി
പുതിയ മുഖ്യമന്ത്രി സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ, ചൗഹാൻ്റെ പുതിയ പോസ്റ്റും ചര്‍ച്ചയാകുന്നു. ‘എല്ലാവര്‍ക്കും റാം റാം’ എന്നാണ് ചൗഹാൻ എക്‌സില്‍ കുറിച്ചത്. അതേസമയം ഛത്തീസ്ഗഡില്‍ ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത. മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കായി സംസ്ഥാനത്ത് എത്തിയ നിരീക്ഷകര്‍ എം.എല്‍.എമാരുടെ യോഗം ചേര്‍ന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















