ദോഹ: ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയും സി.പി.ഐ സംസ്ഥാന സെക്രട്ടറിയുമായ കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ ഐ.എം.സി.സി ഖത്തർ കമ്മിറ്റി (വഹാബ് വിഭാഗം) അനുശോചനം രേഖപ്പെടുത്തി.
കരുത്തനായ സംഘാടകനും ട്രേഡ് യൂനിയൻ നേതാവുമായിരുന്ന കാനം നിലപാടുകളിൽ ഉറച്ചുനിന്ന ഒരു കമ്യൂണിസ്റ്റുകാരൻ കൂടിയായിരുന്നുവെന്നും വിയോഗം ഇടതുമുന്നണിക്കും രാഷ്ട്രീയ കേരളത്തിനും തീരാനഷ്ടമാണെന്നും പ്രസിഡന്റ് പി.പി. സുബൈർ, സെക്രട്ടറി മൻസൂർ അഹമദ്, ട്രഷറർ മജീദ് ചിത്താരി എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു