ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അനാഥകളും അഗതികളുമായ വിദ്യാർഥികളുടെ സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണാർഥം നടന്ന ചാരിറ്റി വീക്കിൽ 65,853 റിയാൽ സമാഹരിച്ച് ദോഹ യൂനിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി. എജുക്കേഷൻ എബൗ ഓൾ ഫൗണ്ടേഷനുമായി (ഇ.എ.എ) അഫിലിയേറ്റ് ചെയ്ത 23ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ സംരംഭത്തിൽ പങ്കെടുത്തതായി യു.ഡി.എസ്.ടി അറിയിച്ചു.
നമ്മുടെ വിദ്യാർഥി സമൂഹം മഹത്തായ ലക്ഷ്യത്തിനായി ഒത്തുചേരുന്നത് ഹൃദ്യമാണെന്നും സർവകലാശാലകൾ വിദ്യാഭ്യാസത്തിനപ്പുറം വ്യാപിക്കുന്നത് ശുഭപ്രതീക്ഷ നൽകുന്നതാണെന്നും യു.ഡി.എസ്.ടി പ്രസിഡന്റ് ഡോ. സാലിം അൽ നഈമി പറഞ്ഞു.
വിദ്യാർഥികൾ പ്രദർശിപ്പിച്ച അശ്രാന്ത പരിശ്രമവും അർപ്പണബോധത്തോടെയുള്ള അസാധാരണമായ ടീം വർക്കും പ്രശംസനാർഹമാണെന്ന് സ്റ്റുഡന്റ് അഫയേഴ്സ് വൈസ് പ്രസിഡന്റ് ക്രിസ്റ്റഫർ ബ്രിഡ്ജസ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു