ദോഹ: ഓൺലൈൻ ചൂതാട്ടസംഘത്തെ അറസ്റ്റു ചെയ്ത് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ (സി.ഐ.ഡി) വിഭാഗം. വീടുകൾ കേന്ദ്രീകരിച്ച് ഓൺലൈൻ വഴി ചൂതാട്ടത്തിലേർപ്പെട്ട 50ഓളം പേരെയാണ് സി.ഐ.ഡി ഓപറേഷനിലൂടെ പിടികൂടിയത്.
കുറ്റവാളികളെല്ലാം ഏഷ്യൻ രാജ്യക്കാരാണ്. തെളിവുകളുടെ പിൻബലത്തോടെ, പബ്ലിക് പ്രോസിക്യൂഷൻ വിഭാഗത്തിന്റെ അനുമതിയോടെ വീടുകളിൽ നടന്ന റെയ്ഡിനൊടുവിലായിരുന്നു അറസ്റ്റ്. പണം, മദ്യം ഉൾപ്പെടെ ലഹരിവസ്തുക്കൾ എന്നിവയും കണ്ടെത്തി. ലൊക്കേഷൻ വഴി കുറ്റകൃത്യം നടക്കുന്ന കേന്ദ്രം തിരിച്ചറിയുന്നത് ഉൾപ്പെടെ ഓപറേഷന്റെ ദൃശ്യങ്ങൾ ആഭ്യന്തര മന്ത്രാലയം അധികൃതർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു