മനാമ: സന്നദ്ധ പ്രവർത്തനരംഗത്തെ വിശിഷ്ടമായ സംഭാവനകൾക്ക് സാമൂഹിക വികസന മന്ത്രാലയം ഇന്ത്യൻ ലേഡീസ് അസോസിയേഷനെ (ഐ.എൽ.എ) ആദരിച്ചു. സാമൂഹിക വികസന മന്ത്രി ഒസാമ ബിൻ അഹമ്മദ് ഖലാഫ് അൽ-അസ്ഫൂർ ഐ.എൽ.എക്ക് പ്രശംസപത്രം സമ്മാനിച്ചു. ഐ.എൽ.എ പ്രസിഡന്റ് ശാരദ അജിത് പ്രശംസപത്രം ഏറ്റുവാങ്ങി. ചടങ്ങിൽ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. ശാരദ അജിത്, അംഗീകാരത്തിൽ അഭിമാനവും സന്തോഷവും പ്രകടിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു