കുവൈത്ത് സിറ്റി: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് അവധിക്കാലത്തോടനുബന്ധിച്ച് മൈന്‍ ഡയമണ്ട് ഫെസ്റ്റിവല്‍ ആരംഭിച്ചു. ഏറ്റവും പുതിയ ഡിസൈനുകളുടെ വിപുലമായ ശ്രേണിയും പ്രത്യേക ഓഫറുകളും ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മൈന്‍, ഇറ, പ്രെഷ്യ തുടങ്ങിയ എക്സ് ക്ലൂസിവ് ഡയമണ്ട്, പ്രെഷ്യസ് ജെം ജ്വല്ലറി ബ്രാന്‍ഡുകളിലുടനീളം ഗംഭീരമായ പുതിയ ഡിസൈനുകളുടെ ശേഖരം അവതരിപ്പിച്ചിട്ടിട്ടുണ്ട്. ട്രെന്‍ഡിയും ഭാരം കുറഞ്ഞതുമായ ആഭരണങ്ങളുടെ പുതിയ ഡിസൈനുകള്‍ ഉള്‍പ്പെടുത്തിയ സീസണ്‍സ് ഗിഫ്റ്റിങ് ശേഖരവും പുറത്തിറക്കി. ഒരു മാസം നീളുന്ന ഫെസ്റ്റിവലിന്റെ ഭാഗമായി വജ്രാഭരണങ്ങളും, അമൂല്യ രത്നാഭരണങ്ങളും വാങ്ങുമ്പോള്‍ സ്വര്‍ണ നാണയങ്ങള്‍ സമ്മാനമായി ലഭിക്കും.
420 ദീനാർ വിലയുള്ള വജ്രാഭരണങ്ങളോ, അമൂല്യ രത്നാഭരണങ്ങളോ വാങ്ങുമ്പോൾ ഒരു ഗ്രാം സ്വര്‍ണ നാണയവും, 250 ദീനാർ വിലയുള്ള വജ്രാഭരണങ്ങളോ അമൂല്യ രത്നാഭരണങ്ങളോ വാങ്ങുമ്പോൾ അര ഗ്രാം സ്വര്‍ണ നാണയവും സൗജന്യമായി സ്വന്തമാക്കാം. മിഡില്‍ ഈസ്റ്റ്, ഫാര്‍ ഈസ്റ്റ്, യു.എസ്.എ, യു.കെ, കാനഡ എന്നിവിടങ്ങളിലെ എല്ലാ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഔട്ട്ലറ്റുകളിലും 2024 ജനുവരി ആറു വരെ ഓഫര്‍ ലഭ്യമാകും.
അന്താരാഷ്ട്ര തലത്തില്‍ സര്‍ട്ടിഫൈ ചെയ്ത പ്രകൃതിദത്ത വജ്രങ്ങള്‍ കൊണ്ട് നിര്‍മിച്ച മൈന്‍ ഡയമണ്ട്സ് ശ്രേണിയില്‍ ഫെസ്റ്റിവലിന്റെ ഭാഗമായി പുതിയ ഡിസൈനുകളും ശേഖരങ്ങളും ഉള്‍പ്പെടുത്തി വിപുലീകരിച്ചിട്ടുണ്ട്. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ എല്ലാ ഷോറൂമുകളിലും ഡയമണ്ട് എക്സ്ചേഞ്ചില്‍ 100 ശതമാനം മൂല്യവും വാഗ്ദാനം ചെയ്യുന്നു. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ മൈന്‍ ഡയമണ്ട് ജ്വല്ലറി, ഇറ അണ്‍കട്ട് ഡയമണ്ട് ജ്വല്ലറി, പ്രെഷ്യ- പ്രഷ്യസ് ജെം ആഭരണങ്ങള്‍ എന്നിങ്ങനെ വിവിധ ബ്രാന്ഡുകളിലൂടനീളമുള്ള 18 കാരറ്റ് സ്വര്‍ണം, വജ്രം, പ്രെഷ്യസ് ജെം ആഭരണങ്ങളിലാണ് ലൈറ്റ് വെയ്റ്റ് ഡിസൈനുകള്‍.
ഷോറൂമുകളിലുടനീളം ലഭ്യമായ വജ്രാഭരണങ്ങളുടെ ശേഖരം കൂടുതല്‍ ആഭരണ പ്രേമികളിലേക്കെത്തിക്കാനായാണ് മൈന്‍ ഡയമണ്ട് ഫെസ്റ്റിവല്‍ തുടങ്ങിയതെന്നും വജ്രാഭരണങ്ങളുടെ ആകര്‍ഷക മൂല്യം വർധിക്കുന്ന സാഹചര്യത്തില്‍ സ്വർണംപോലെ വജ്രവും ജ്വല്ലറി പ്രേമികള്‍ക്കിടയില്‍ പ്രിയങ്കരമായി മാറുകയാണെന്നും മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.
ഉപഭോക്തൃ സൗഹൃദ നയങ്ങളിലൂടെ ആഗോളതലത്തില്‍ പ്രശസ്തമായ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സില്‍ നിന്നുള്ള എല്ലാ പര്‍ച്ചേസുകൾക്കും ‘മലബാര്‍ പ്രോമിസിലൂടെ സമ്പൂര്‍ണ പരിരക്ഷ ഉറപ്പാക്കിയിട്ടുമുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു