കുവൈത്ത് സിറ്റി: തീവ്ര സംഘടനകള്‍ക്ക് ധനസഹായം നല്കിയ രണ്ട് പ്രവാസികള്‍ക്ക് 10,000 ദീനാര്‍ പിഴയും പത്ത് വര്‍ഷം തടവും. അറബ് വംശജരായ പ്രതികള്‍ ഭീകരവാദ ഗ്രൂപ്പുകള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയതായി കണ്ടെത്തിയിരുന്നു. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇവരെ രാജ്യത്തുനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. തീവ്രവാദവും ഭീകരവാദവും പോലുള്ള കുറ്റകൃത്യങ്ങള്‍ക്കുനേരെ ശക്തമായ നടപടിയാണ് കുവൈത്ത് സ്വീകരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു