മട്ടന്‍
മട്ടന്‍ കഴിക്കുന്നത് നമ്മളുടെ ആരോഗ്യത്തിന് നല്ലതാണ്. മട്ടന്റെ എല്ല് മുതല്‍ തലച്ചോറ് വരെ വിവിധ ഡിഷുകളാക്കി ഉപയോഗിക്കാൻ കഴിയും. മട്ടൻ അത്ര നിസ്സാരക്കാരനല്ല. മട്ടൻ ഡ്രൈ ഫ്രൈ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കിയാലോ?
സ്റ്റെപ്പ് :1
ഇത് തയ്യാറാക്കാന്‍ ആദ്യം തന്നെ ആട്ടിറച്ചി നല്ലപോലെ കഴുകുക. കുക്കറില്‍ കുറച്ച് മഞ്ഞള്‍, ഉപ്പ്, ഇഞ്ചി വെളുത്തുള്ളി പേയ്സ്റ്റ്, കുരുമുളക് എന്നിവ ചേര്‍ത്ത് നന്നായി വേവിച്ച് എടുക്കുക.
ഇതിന്റെ മസാല തയ്യാറാക്കാന്‍ ചെറിയ ഉള്ളി അത്യാവശ്യം രണ്ട് പിടി എടുക്കുക. അതുപോലെ, ഒരു സവാള എടുക്കണം. ഇവ നല്ലപോലെ അരിഞ്ഞ് മാറ്റി വെക്കുക. പിന്നീട്, ഇഞ്ചി വെളുത്തുള്ളി പേയ്സ്റ്റ്, മല്ലി, മുളക് എന്നിവ വറുത്ത് മാറ്റി വെക്കണം. പച്ചമുളക്, കറിവേപ്പില എന്നിവ എടുത്ത് വെക്കുക.
സ്റ്റെപ്പ്:2
ആദ്യം തന്നെ നല്ല ചുവട് കട്ടിയുള്ള പാത്രത്തിലേയ്ക്ക് അത്യാവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി പേയ്സ്റ്റ് എന്നിവ ചേര്‍ക്കണം. അവ മൂത്ത് വരുമ്പോള്‍ ഇതിലേയ്ക്ക് പച്ചമുളക് കറിവേപ്പില എന്നിവ ചേര്‍ക്കുക. ഇവ നല്ലപോലെ വഴറ്റുക.
ഇതിലേയ്ക്ക് അരിഞ്ഞ് മാറ്റി വെച്ചിരിക്കുന്ന ചെറിയ ഉള്ളി, സവാള എന്നിവ ചേര്‍ക്കണം. ഇവ അത്യാവശ്യം ഗോള്‍ഡന്‍ ബ്രൗണ്‍ ആകുമ്പോള്‍ ഇതിലേയ്ക്ക് വേവിച്ച് മാറ്റി വെച്ചിരിക്കുന്ന ആട്ടിറച്ചി ചേര്‍ക്കണം. ഇവ നന്നായി മിക്സ് ചെയ്ത് ഇളക്കുക.
സ്റ്റെപ്പ്:3
ഈ സമയത്ത് വറുത്ത് മാറ്റി വെച്ചിരിക്കുന്ന പൊടികളും ചേര്‍ത്ത് നല്ലപോലെ മിക്സ് ചെയ്ത് ആട്ടിറച്ചിയില്‍ നിന്നും ഇറങ്ങിയ വെള്ളവും നെയ്യും വറ്റി വരണ്ട് വരുന്നത് വരെ ഇളക്കണം. ഈ സമയത്ത് ചെറുതാക്കി കട്ടി കുറച്ച് അരിഞ്ഞ തേങ്ങാകൊത്തും ചേര്‍ക്കണം. വെള്ളം എല്ലാം വറ്റി നല്ലപോലെ കുറുകി വരുമ്പോള്‍ തീ കൂട്ടി വെച്ച് നല്ലപോലെ വരട്ടി വരട്ടി എടുക്കണം. അവസാനം കുറച്ച് കുരുമുളകും അതുപോലെ പെരുഞ്ചീരകം ചതച്ചതും വേണമെങ്കില്‍ ഗരംമസാലയും ചേര്‍ക്കാം. ഇവ ചേര്‍ത്ത് നന്നായി വരട്ടി നിറം മാറുന്നത് വരെ വരട്ടി എടുക്കാം. രുചിയൂറുന്ന മട്ടൻ ഡ്രൈ ഫ്രൈ തയാർ.