അന്തരിച്ച സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു. കൊച്ചി വിമാനത്താവളത്തില്‍നിന്ന് പ്രത്യേക വിമാനത്തിലാണ് ഭൗതിക ശരീരം കൊണ്ട് വന്നത്. തിരുവനതപുരത്ത് നിന്നും ഉച്ചയ്ക്ക് രണ്ടിന് ശേഷം വിലാപയാത്രയുമായി കോട്ടയത്തേക്ക് കൊണ്ട് പോകും. മണ്ണന്തലയിൽ നിന്നും ഉച്ചക്ക് 2.30 നു ആരംഭിക്കുന്ന വിലാപയാത്ര അവസാനിക്കുന്നത് കാനം വസതിയിൽ 11 മണിക്ക് എത്തുന്നതോടു കൂടിയാണ്.
വിലാപയാത്രയുടെ വിശദ വിവരങ്ങൾ
മണ്ണന്തല 2.30, വട്ടപ്പാറ 2.45, കന്യാകുളങ്ങര 3.00, വെമ്പായം3.15, വെഞ്ഞാറമൂട് 3.30, കാരേറ്റ് 3.45, കിളിമാനൂർ 4.00,നിലമേൽ 4.15, ചടയമംഗലം 4.30, ആയൂർ 4.45, കൊട്ടാരക്കര 5.15, അടൂർ 5.45 , പന്തളം 6.15, ചെങ്ങല്ലൂർ 6.45, തിരുവല്ല 7.15 ചങ്ങനാശ്ശേരി 8.00, കുറിച്ചി 8.15, ചിങ്ങവനം 8.30, നാട്ടകം 8.45, സി പി ഐ കോട്ടയം ഡി സി ഓഫീസ്സ് 9.00, കാനം വസതി 11.00