സിനിമകളുടെ രാഷ്ട്രീയ ഉള്ളടക്കങ്ങൾ തെരഞ്ഞെടുക്കുന്നതിൽ ഐ എഫ് എഫ് കെ എന്നും മുന്‍പന്തിയിലാണ്. ഈ വര്‍ഷം ചലച്ചിത്ര മേള നൽകുന്ന സന്ദേശം യുദ്ധ വിരുദ്ധതയാണ്. സന്ദേശത്തോടു നീതി പുലർത്തികൊണ്ട് ഓപ്പണിങ് ചിത്രമായി തെരഞ്ഞെടുത്തത് ഗുഡ്ബൈ ജൂലിയ ആണ്. സുഡാനിൽ 2011 ലെ വിഭജന കാലത്ത് നിലനിന്നിരുന്ന സാമൂഹിക രാഷ്ട്രീയ സഘര്‍ഷങ്ങളെ രണ്ടു സ്ത്രീകളിലൂടെ കാണിക്കുകയാണ് സിനിമ. രാജ്യത്തിലെ സംഘർഷശങ്ങൾ ശരണക്കാരുടെ ജീവിത്തത്തെ എത്രത്തോളം ബാധിക്കുമെന്ന് കൂടി സിനിമ വരച്ചു കാട്ടുന്നു. കൃത്യമായ രാഷ്ട്രീയവും, മാനവികതയും കോർത്തിണക്കിയാണ് സംവിധായകൻ മുഹമ്മദ് സിനിമ ചെയ്തിരിക്കുന്നത്. പാട്ടുകാരിയാകുവാൻ ആഗ്രഹമുള്ള വടക്കൻ സുഡാനിയന്‍ മോനയെ പശ്ചാത്തലമാക്കിയാണ് കഥ മുൻപോട്ടു പോകുന്നത്. സുഡാനിൽ നിന്നും കാൻ ചലച്ചിത്ര മേളയ്ക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ചിത്രം കൂടിയാണ് ഗുഡ് ബൈ ജൂലിയ