ഫുജൈറ: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്, ഫുജൈറ ഇന്റർ സ്കൂൾ ടാലന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഈസ്റ്റ് കോസ്റ്റിലെ വിവിധ സ്കൂളുകളില്‍ നിന്നായി ഏകദേശം 1,500 വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു. കുട്ടികളുടെ സര്‍ഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി സ്റ്റേജ്, സ്റ്റേജിതര പരിപാടികൾ അരങ്ങേറി. റോയൽ പ്രൈവറ്റ് ഇംഗ്ലീഷ് സ്കൂൾ, സെന്റ് മേരീസ് കാത്തലിക് സ്കൂൾ, എമിനൻസ് പ്രൈവറ്റ് സ്കൂൾ, ഇന്ത്യൻ സ്കൂൾ ഫുജൈറ, ഖോർഫഖാൻ ഈസ്റ്റ് കോസ്റ്റ് ഇംഗ്ലീഷ് സ്കൂള്‍, ദിബ്ബ മോഡേണ്‍ ഇന്ത്യൻ സ്കൂള്‍, റാസൽഖൈമ ഇന്ത്യൻ സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.
ഫുജൈറ റോയൽ പ്രൈവറ്റ് ഇംഗ്ലീഷ് സ്കൂൾ ഏറ്റവും കൂടുതൽ പോയന്റ് നേടി ടോപ്പർ ട്രോഫി കരസ്ഥമാക്കി. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ റോയൽ പ്രൈവറ്റ് സ്കൂളിനുള്ള ട്രോഫി ദേശീയദിന പരിപാടിയില്‍ വെച്ച് ഇന്ത്യൻ സോഷ്യൽ ക്ലബ് അഡ്വൈസർ ഡോ. പുത്തൂർ റഹ്മാൻ, പ്രിന്‍സിപ്പല്‍ സയ്യിദ് താഹിർ അലിക്ക് കൈമാറി. തുടർന്ന് വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ച വിദ്യാർഥികൾക്കുള്ള സമ്മാന ദാനവും ചടങ്ങിൽ നിർവഹിച്ചു. ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ലളിത, സെന്റ് മേരീസ് കാത്തലിക് ഹൈസ്കൂൾ പ്രിൻസിപ്പൽ ഫാ. സുരേഷ്, എമിനെൻസ് പ്രൈവറ്റ് സ്കൂൾ പ്രിൻസിപ്പൽ സിന്ധു, ഐ.എസ്.സി ഭാരവാഹികളായ നസ്റുദ്ദീൻ, പ്രദീപ് കുമാർ, സഞ്ജീവ് മേനോൻ, വി.എം. സിറാജുദ്ദീൻ, ഒ. മനാഫ്, അശോക് മുൻചന്ദാനി, ജോജി മണ്ഡപത്തിൽ, ജലീൽ ഖുറൈശി, ഇസ്ഹാഖ് പാലാഴി, അനീഷ് മുക്കത്ത്, അബ്ദുല്ല കൊടപ്പന തുടങ്ങിയവർ സംബന്ധിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു