ദേശീയ ദിനാഘോഷ പരിപാടിയായ ഹുബ്ബുൽ ഇമറാത്ത് പരിപാടിക്ക് അന്തിമരൂപം നൽകി

അക്കാദമി സംഘടിപ്പിക്കുന്ന ദേശീയ ദിനാഘോഷ പരിപാടിയായ ഹുബ്ബുൽ ഇമറാത്ത് പരിപാടിക്ക് അന്തിമരൂപം നൽകി. ഡിസംബർ 10ന് നടക്കുന്ന പരിപാടിയിൽ ഗായകർ അണിനിരക്കുന്ന സമൂഹ ദേശഭക്തി ഗാനലാപനം, ദേശീയദിന സന്ദേശ സാംസ്‌കാരിക സദസ്സ്, പ്രശസ്ത ഗായകൻ കെ. ജി സത്താർ അനുസ്മരണം, ഇശൽ തരംഗം മെഹ്ഫിൽ തുടങ്ങിയവയാണ് പരിപാടികൾ.

മൂസ കോയമ്പ്രം (ചെയർമാൻ) അശ്‌റഫ് കൊടുങ്ങല്ലൂർ (ജനറൽ കൺവീനർ) അസീസ് സുൽത്താൻ മേലടി (ചീഫ് കോ കോർഡിനേറ്റർ) എന്നിവരടങ്ങിയ സ്വാഗതം സംഘം രൂപീകരിച്ചു. ഡിസംബർ ഒന്ന് മുതൽ ഒരുമാസം നീണ്ടു നിൽക്കുന്ന മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനം സുലൈമാൻ മതിലകം മെമ്പർഷിപ് സ്വീകരിച്ചു ഉദ്​ഘാടനം ചെയ്തു. അശ്‌റഫ് മേപ്പാടി, അസീസ് പന്നിത്തടം, ജാസ്സിം ഖാൻ, നാസർ അച്ചിപ്ര തുടങ്ങിയവർ പരിപാടികൾ വിശദീകരിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു