യു.​എ.​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ടീം ​ഇ​ന്ത്യ ഫ്ലാ​ഗ് മാ​ർ​ച്ച്‌ സം​ഘ​ടി​പ്പി​ച്ചു

ദു​ബൈ: 52ാമ​ത് യു.​എ.​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ടീം ​ഇ​ന്ത്യ ഫ്ലാ​ഗ് മാ​ർ​ച്ച്‌ സം​ഘ​ടി​പ്പി​ച്ചു. ഷാ​ർ​ജ അ​ൽ ഇ​ത്തി​ഹാ​ദ്​ പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ദൃ​ഢ​നി​ശ്ച​യ​ക്കാ​രാ​യ നി​ര​വ​ധി കു​ട്ടി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ടീം ​ഇ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. റെ​ജി, ട്ര​ഷ​റ​റും ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ മാ​നേ​ജി​ങ് ക​മ്മി​റ്റി​യം​ഗ​വു​മാ​യ കെ.​ടി നാ​യ​ർ, ജോ. ​ട്ര​ഷ​റ​ർ അ​നി​ൽ ലാ​ൽ, സ്പെ​ഷ​ൽ നീ​ഡ് കോ​ഓ​ഡി​നേ​റ്റ​ർ ഇ​സ്മാ​യി​ൽ റാ​വു​ത്ത​ർ, മ​നോ​ജ്‌ ഗോ​പാ​ൽ, ര​വി ത​ങ്ക​പ്പ​ൻ എ​ന്നി​വ​ർ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു