ഷാർജ: അജ്മാൻ റോയൽ സ്പോർട്സ് ക്ലബിൽ നടന്ന ഷാർജ ഫ്രൈഡേയ്സ് ഫാമിലി കൂട്ടായ്മയും ക്രിക്കറ്റ് പ്രിമിയർ ലീഗും സമാപിച്ചു. ആവേശകരമായ ക്രിക്കറ്റ് പ്രിമിയർ ലീഗിൽ എ.എം മൊയ്ദീൻ നയിച്ച ഷാർജ കിങ്സ് ചാമ്പ്യന്മാരായി. നൗഷാദ് അർജാൽ നയിച്ച ഷാർജ ബ്ലാസ്റ്റേഴ്സ് റണ്ണേഴ്സപ്പായി. താജു ആദൂർ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഇബ്രാഹിം പള്ളങ്കോട്, ഡോ. അബ്ദുൽ ഖാദർ എന്നിവർ മുഖ്യാതിഥികളായിരുന്നു. കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടി ഒരുക്കിയ വിവിധയിനം മത്സരങ്ങളും അരങ്ങേറി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു