എന്നും നീ ഏട്ടന്റെ ചിങ്കാരി! കാളിദാസിന്റെ കൈ പിടിച്ച് മാളവിക ജയറാം; വിവാഹനിശ്ചയം ​ഗുരുവായൂരിൽ, കണ്ണുനിറഞ്ഞ് ജയറാം

മലയാളത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളായ ജയറാമിന്റേയും പാർവതിയുടേയും മകൾ മാളവിക ജയറാമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹ നിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കാളിദാസിന്റെ കൈപിടിച്ചാണ് മാളവിക വേദിയിലേക്ക് എത്തിയത്. 

ഏകദേശം ഒരുമാസം മുൻപാണ് കാളിദാസ് ജയറാമും തരിണിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. ഇവരുടെ വിവാഹത്തിന് മുൻപ് മാളവികയുടേത് ഉണ്ടാകുമെന്ന് പാർവതി വെളിപ്പെടുത്തിയിരുന്നു. കാളിദാസും തരിണിയും പാർവതിയും ചേർന്നാണ് മാളവികയെ വേദിയിലേക്ക് ആനയിച്ചത്. മോതിര മാറ്റ ചടങ്ങിനു ശേഷം മാളവികയുടെ കണ്ണ് നിറയുന്നതും വീഡിയോയിൽ കാണാം.

ഏറ്റവും അടുത്ത ആളുകളെ മാത്രം ഉൾക്കൊള്ളിച്ചാണ് ചടങ്ങുകൾ നടന്നത്. ഈ അടുത്താണ് സമൂഹമാധ്യമങ്ങളിലൂടെ മാളവികയും തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. പ്രിയപ്പെട്ടവന് പിറന്നാൾ ആശംസകൾ നേർന്ന് പങ്കുവച്ച പോസ്റ്റിലൂടെയാണ് ആളെ ആരാധകർക്ക് പരിചയപ്പെടുത്തിയത്.

READ ALSO…സ്ത്രീധനത്തിനെതിരെ പെൺകുട്ടികൾ ശക്തമാ‍യി പ്രതികരിക്കാൻ തയാറാകണം;മുഖ്യമന്ത്രിയുടെ വാക്കുകൾ ഏറ്റെടുത്ത് ​ഗവർണർ

ചിത്രത്തിന് കമന്റുമായി കാളദാസും പാർവ്വതിയുമെല്ലാം എത്തിയിരുന്നു. അളിയാ എന്നായിരുന്നു കാളിദാസിന്റെ കമന്റ്. ‘സ്വപ്നങ്ങളിതാ യാഥാർഥ്യമാകുന്നു’ എന്ന ക്യാപ്ഷനോടൊയായിരുന്നു മാളവിക ചിത്രം പോസ്റ്റ് ചെയ്തത്. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു