ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ വീടുകൾ വരെ പണയം വെക്കേണ്ടിവന്ന അവസ്ഥയിലാണ് എഡ്യുടെക് കമ്പനിയായ ബൈജൂസിന്റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രന്‍. ബെംഗളൂരുവിലെ രണ്ട് കുടുംബവീടുകളും എപ്‌സിലോണില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വില്ലയുമാണ് പണയംവെച്ചതെന്ന് ബൈജുവുമായി അടുത്ത ബന്ധമുള്ളവർ പറയുന്നു.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബൈജൂസ്, വിദേശനാണ്യ വിനിമയ ചട്ട ലംഘനത്തിന്റെ പേരിൽ നടപടികളും നേരിടുന്നുണ്ട്. കുതിച്ചുയർന്ന കമ്പനി മൂല്യം തുണയാക്കി സ്വീകരിച്ച ഒട്ടേറെ ഫണ്ടുകളും ഏറ്റെടുക്കലുകളും ഒപ്പം സാമ്പത്തിക കെടുകാര്യസ്ഥതയുമാണ് ബൈജൂസിനെ കുരുക്കിലാക്കിയതെന്നാണ് വിദഗ്ധരുടെ പക്ഷം.
മാതാപിതാക്കളെയും കുട്ടികളെയും തെറ്റിദ്ധരിപ്പിച്ച് ബൈജൂസ് ടീം സബ്‌സ്‌ക്രിപ്ഷന്‍ നേടുന്നു എന്ന പരാതി ഒരു സമയത്ത് വ്യാപകമായിരുന്നു. മാതാപിതാക്കളിലും കുട്ടികളിലും അതീവസമ്മർദം ചെലുത്തി നടത്തിയ മാർക്കറ്റിങ് തന്ത്രങ്ങൾ ബൈജുവെന്ന ബ്രാൻഡിന്റെ ജനപ്രീതി കുറച്ചു.
15,000 ജീവനക്കാരാണ് ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന് കീഴില്‍ ജോലിചെയ്യുന്നത്. വീടുകള്‍ പണയംവെച്ച് കിട്ടിയ പണം ഉപയോഗിച്ച് ഇവര്‍ക്കുള്ള ശമ്പളം നൽകിയിരുന്നു. വർത്തകളോടൊന്നും ബൈജൂസ് അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യഥാർഥ വരുമാനത്തെക്കാൾ ഉയർന്ന വരുമാനം കാട്ടിയാണ് മൂല്യം വർധിപ്പിച്ചിതെന്ന ആക്ഷേപവും നിലനിൽക്കുന്നു. ലഭിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ട പല ഫണ്ടുകളും ബൈജൂസിൽ യഥാർഥത്തിൽ എത്തിയില്ലെന്നും ആരോപണമുയർന്നിരുന്നു.
2021ൽ 120 കോടി ഡോളറാണ് യുഎസിലെ അടക്കം ബിസിനസ് വിപുലപ്പെടുത്താൻ ബൈജൂസ് വായ്പയെടുത്തത്. ഇതിന്റെ പലിശ അടയ്ക്കാത്തതിന് കടം നൽകിയവർ നടപടിക്കൊരുങ്ങിയപ്പോൾ അവർക്കെതിരെ നിയമനടപടിയെടുക്കുകയെന്ന വിചിത്രമായ തീരുമാനമാണ് ബൈജൂസ് കൈക്കൊണ്ടത്. പ്രതിസന്ധി കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് അനുബന്ധ കമ്പനിയായ ആകാശ് എജ്യുക്കേഷൻ സർവീസിന്റെ ഐപിഒ അടുത്ത വർഷമുണ്ടാകുമെന്നും കമ്പനി പ്രഖ്യാപിച്ചു. സ്ഥാപനങ്ങൾ ഏറ്റവും നല്ല നിലയിലായിരിക്കുമ്പോഴാണ് സാധാരണ, ഐപിഒ നടത്താറ്. പ്രതിസന്ധിക്കിടയിലുള്ള ഐപിഒ പ്രഖ്യാപനം പ്രതിച്ഛായ മെച്ചപ്പെടുത്തലിനു മാത്രമാണെന്നും ആക്ഷേപമുയർന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുവേണ്ടി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുട്ടികള്‍ക്കായുള്ള ഡിജിറ്റല്‍ വായനാ പ്ലാറ്റ്‌ഫോമായാ എപികിനെ വില്‍ക്കാനൊരുങ്ങുക കൂടിയാണ് ബൈജൂസ്.
https://www.youtube.com/watch?v=g_SkJOIh6DQ
ഇതിനിടയിൽ സ്പോൺസർഷിപ് തുക നൽകുന്നതിൽ വീഴ്ച വരുത്തിയതിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും ( ബിസിസിഐ ) ബൈജൂസിനെതിരെ നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിൽ ( എൻസിഎൽടി ) പരാതി നൽകി. 158 കോടി രൂപ അടയ്ക്കുന്നതിൽ ബൈജൂസിന് വീഴ്ച സംഭവിച്ചെന്നാണു ബിസിസിഐയുടെ വാദം. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സി സ്പോൺസർ ചെയ്യുന്നതിനുള്ള കരാർ 2019ൽ ബൈജൂസ് സ്വന്തമാക്കിയിരുന്നു. 2022 മാർച്ച് വരെ ആയിരുന്ന കരാർ പിന്നീടത് 2023 സീസണിലേക്കു നീട്ടുകയായിരുന്നു.
2015ലാണ് മലയാളിയായ ബൈജു രവീന്ദ്രന്‍ ബൈജൂസ് ലേണിംഗ് ആപ്പ് അവതരിപ്പിച്ചത്. തുടക്കകാലത്ത് 2.200 കോടി ഡോളർ മൂല്യമുള്ള സ്റ്റാർട്ടപ്പുകളിൽ ഒന്നായിരുന്നു ബൈജൂസ്. ഒരു കാലത്ത് ഇന്ത്യയുടെ കുതിച്ചുയരുന്ന സ്റ്റാർട്ടപ്പ് സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ചിഹ്നമായി എടുത്തുകാണിച്ചിരുന്നത് ബൈജൂസിന്റെ പ്രാദേശിക ഓഫീസുകളിൽ നിന്നും നേരത്തെ ജീവനക്കാരെ ഒഴിവാക്കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം