മിസോറമില്‍ നാളിതുവരെ ഭരിച്ചിരുന്ന മിസോ നാഷണല്‍ ഫ്രണ്ടിനെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനേയും തട്ടിമാറ്റി സംസ്ഥാനത്ത് ഇത്തവണ പുതിയൊരു ഉദയമുണ്ടായിരിക്കുന്നു. ഒപ്പം മുൻപെങ്ങും അത്ര ഉയർന്നു കേട്ടിട്ടില്ലാത്ത ഒരു പേരും ചർച്ചയാവുകയാണ്. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ അംഗരക്ഷകൻ, കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെട്ട ആദ്യ എം.പി, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ… 2017-ല്‍ രജിസ്റ്റര്‍ ചെയ്ത സെഡ്.പി.എം അഥവാ സോറം പീപ്പിള്‍സ് മുവ്മെന്റ് എന്ന പാര്‍ട്ടി കേവല ഭൂരിപക്ഷത്തോടെ സംസ്ഥാനത്തിന്റെ രാഷ്ട്രീയ തലപ്പത്തെത്തുമ്പോൾ സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ലാല്‍ഡുഹോമ എത്തുന്നു.
ആരാണ് ലാല്‍ഡുഹോമ ?
https://www.youtube.com/watch?v=HAkIIHB89MU
മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് ലാല്‍ഡുഹോമ. കുറ്റവാളികളെയും കള്ളക്കടത്തുകാരെയും അടിച്ചമര്‍ത്തുന്നതിന് ഗോവയില്‍ നേതൃത്വം നല്കി. ഇത് ദേശീയതലത്തില്‍ ലാല്ഡുഹോമയ്ക്ക് വലിയ പ്രതിച്ഛായ നല്കി. ഐപിഎസ് ഉദ്യോഗസ്ഥനെന്ന നിലയിൽ ഗോവയിൽ ജോലി ചെയ്യുമ്പോഴാണു ലാൽഡുഹോമ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ചുമതലയുമായി ഡൽഹിയിലെത്തുന്നത്. 1972 മുതല്‍ 1977 വരെ മിസോറം മുഖ്യമന്ത്രിയായിരുന്ന സി. ഛംഗയുടെ പ്രിന്‍സിപ്പല്‍ അസിസ്റ്റന്റായിരുന്നു. പിന്നീട് രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. സെഡ്.പി.എമ്മിന്റെ സഖ്യകക്ഷിയായ സോറം നാഷണലിസ്റ്റ് പാര്‍ട്ടിയുടെ അധ്യക്ഷനാണ് ലാല്‍ഡുഹോമ. 1984-ല്‍ ഐ.പി.എസ്. പദവിയിൽ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
1986-ല്‍ ലാല്‍ഡുഹോമ കോണ്‍ഗ്രസ് അംഗത്വത്തില്‍നിന്നും രാജിവച്ചു. 1988-ല്‍ അദ്ദേഹത്തെ ലോക്സഭയില്‍നിന്ന് സ്പീക്കര്‍ നീക്കം ചെയ്തത്തോടെ കൂറുമാറ്റ നിരോധന നിയമപ്രകാരം ലോക്സഭയില്‍നിന്ന് അയോഗ്യനാക്കപ്പെടുന്ന ആദ്യത്തെ എം.പി.യായി ലാല്‍ഡുഹോമ. മിസോറമില്‍ നിലനിന്നിരുന്ന രണ്ട് രാഷ്ട്രീയപ്പാര്‍ട്ടികളും അഞ്ച് സംഘടനകളും ചേര്‍ന്ന് ഒന്നായതാണ് സെഡ്.പി.എം. കോണ്‍ഗ്രസ് ഇതര, എം.എന്‍.എഫ്. ഇതര പാര്‍ട്ടിയെന്നായിരുന്നു, അഥവാ ഈ രണ്ട് പ്രധാന പാര്‍ട്ടികളുടെ നയനിലപാടുകളില്‍നിന്ന് തീര്‍ത്തും വ്യതിരക്തമായ പാര്‍ട്ടിയെന്നായിരുന്നു സെഡ്.പി.എമ്മിന്റെ പ്രധാന മുദ്രാവാക്യം. 2017-ല്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടി 2018-ല്‍ത്തന്നെ സംസ്ഥാനത്ത് മത്സരിക്കുകയും എട്ട് സീറ്റുകള്‍ നേടി സംസ്ഥാനത്ത് വരവറിയിക്കുകയും ചെയ്തു.
പത്തുകൊല്ലം വെച്ച് എം.എന്‍.എഫും കോണ്‍ഗ്രസും മാറിമാറി മത്സരിച്ചുവരുന്നതായിരുന്നു മിസോറമില്‍ ഇതുവരെ കണ്ടുവന്നതെങ്കിൽ ആ ട്രെന്‍ഡ് മാറ്റിയെഴുതിയാണ് സെഡ്.പി.എമ്മിന്റെ ഇത്തവണത്തെ വരവ്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് എം.എന്‍.എഫും കോണ്‍ഗ്രസും മടുത്തെന്നും അവര്‍ പുതിയ ഒരു ഭരണസംവിധാനത്തെ തേടുകയാണെന്നും ലാല്‍ഡുഹോമ നേരത്തേ പറഞ്ഞുവെച്ചിരുന്നു.
രാഷ്ട്രീയത്തിൽ മാറ്റം ആഗ്രഹിക്കുന്നവരെയെല്ലാം ഒരുമിച്ചു കൂട്ടിയിരിക്കുകയാണ് ലാൽഡുഹോമ. അഴിമതിവിരുദ്ധ സർക്കാരാണു ലാൽഡുഹോമയുടെ വാഗ്ദാനം ; ഒപ്പം വികസനവും. മികച്ച സംഘാടകൻ കൂടിയായ ലാൽഡുഹോമ 1982 ഏഷ്യാഡിന്റെ സംഘാടകസമിതി സെക്രട്ടറി കൂടിയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം