ഇരുപത്തി എട്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കമായി. നഗരത്തിന്റെ ഓരോ സ്ഥലവും സിനിമ ചർച്ചകളും, പരിപാടികളുമായി തിരുവന്തപുരത്തിന്റെ ചായ തന്നെ മാറുകയാണ്. വൈകിട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉത്ഘാടനം ചെയ്യും. നിശാഗന്ധി ആഡിറ്റോറിയത്തി വച്ചാണ് ഉത്ഘാടന പരിപാടികൾ നടക്കുക. ഈ വർഷത്തെ മേള സന്ദേശം യുദ്ധ വിരുദ്ധത ആണ്. കെനിയൻ സവിധായികയായ വനൂരി കഹിയ്ക്കുള്ള സ്പിരിറ്റ് ഓഫ് സിമ അവാർഡും ഉത്ഘാടന വേദിയിൽ വച്ച് നൽകും.
സുഡാനിലെ ആഭ്യന്തര പ്രശ്നങ്ങൾക്കിടയിൽ അകപ്പെട്ടു പോയ മനുഷ്യരുടെ അവസ്ഥ വെളിപ്പെടുത്തുന്ന ഗുഡ്ബൈ ജൂലി ഒരു യുദ്ധ വിരുദ്ധ സന്ദേശം കൂടി ഊട്ടി ഉറപ്പിക്കുന്നുണ്ട്.15 തിയറ്ററുകളിലാണ് പ്രദർശനം നടക്കുന്നത് 81 രാജ്യങ്ങളിൽ നിന്നുള്ള 175 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത് . മലയാള പ്രേഷകരുടെ പ്രതീക്ഷയായ തടവും ഈ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പോർച്ചൂഗീസ് സംവിധായകയാ റീത്ത അസവെദോ ഗോമസ് ചെയർ പേഴ്സൺ ആയ ജൂറിയാണ് മത്സര വിഭാഗത്തിലെ മിച്ച സിനിമകൾ തെരഞ്ഞെടുക്കുന്നത്