നിസ്വ: ഇന്ത്യൻ സ്കൂൾ നിസ്വയിലെ കിൻഡർ ഗാർട്ടൻ വിഭാഗത്തിന്റെ വാർഷിക സ്പോർട്സ് മീറ്റ് വിവിധ പരിപാടികളോടെ നടന്നു.
പരിപാടിയിൽ കുട്ടികളുടെ മാർച്ച്പാസ്റ്റ്, മാസ്ഡ്രിൽ, ബണ്ണി റൈസ്, മാച്ച് ദി ഷേപ്പ്, സിഗ് സാഗ് റൈസ്, ബോൾ ഗാതറിങ് എന്നിവ നടന്നു. ഹെൽത്ത് ആൻഡ് സേഫ്റ്റി കൺവീനർ ഷിജി ബിബീഷ് മുഖ്യ അതിഥിയായി. പ്രിൻസിപ്പൽ ജോൺ ഡൊമിനിക് ജോർജ് അധ്യക്ഷത വഹിച്ചു വിദ്യാർഥികളായ സിദ്ധ് സതീഷ് സ്വാഗതവും ആലിസ് മെലിറ്റ നന്ദിയും പറഞ്ഞു. വൈസ് പ്രിൻസിപ്പൽ ബിജു മാത്യു, അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പൽ ഫഹീം ഖാൻ എന്നിവർ സംബന്ധിച്ചു. കിൻഡർ ഗാർട്ടൻ കോ-ഓഡിനേറ്റർ സാജിത ഫസൽ പരിപാടികൾക്ക് നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു