മസ്കത്ത്: എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ വാർഷികവും ഓണാഘോഷവും സി.ബി.എഫ് ഒമാൻ ഹാളിൽ നടന്നു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി, എസ്.എൻ. ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗമായ പ്രീതി നടേശൻ, അശോക് പണിക്കർ എന്നിവർ പങ്കെടുത്തു. സാംസ്കാരിക സമ്മേളനം വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. ഒമാൻ യൂനിയൻ ചെയർമാൻ എൽ.രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. തുഷാർ വെള്ളാപ്പള്ളി, പ്രീതി നടേശൻ എന്നിവർ സംസാരിച്ചു. കൺവീനർ ജി.രാജേഷ് സ്വാഗതവും കോർ കമ്മിറ്റി അംഗം ഹർഷകുമാർ നന്ദിയും പറഞ്ഞു.
പ്രോഗ്രാം കമ്മിറ്റി കൺവീനർ വസന്തകുമാർ, കോർ കമ്മിറ്റി അംഗങ്ങളായ ബി.എസ്. ബാബു, രവീന്ദ്രൻ മറ്റത്തിൽ, മുരളീധരൻ എന്നിവർ സംബന്ധിച്ചു. സിനിമാ സീരിയൽ താരങ്ങളായ നോബി, സതീഷ്, സൗമ്യ പിള്ള, സുമി, ഒമാനിലെ വിവിധ എസ്.എൻ.ഡി.പി ശാഖാ തലങ്ങളിൽനിന്നുള്ള കുട്ടികളും മുതിർന്നവരും ചേർന്ന് അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. ചടങ്ങിൽ എസ്.എൻ.ഡി.പി ഒമാൻ യൂനിയന്റെ ശാഖാ പ്രവർത്തകർക്ക് അപ്പോേളാ ഹോസ്പിറ്റൽ നൽകുന്ന ട്രീറ്റ്മെൻറ് പ്രിവിലേജ് കാർഡിന്റെ ലോഞ്ചിങ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഒമാൻ യൂനിയൻ ചെയർമാൻ രാജേന്ദ്രന് നൽകി നിർവഹിച്ചു. അപ്പോളോ ഹോസ്പിറ്റൽസിന്റെ എം.ഡി. ഷൈലേഷിന്റെ സാന്നിധ്യത്തിലായിരുന്നു ലോഞ്ചിങ്ങ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു