കുവൈത്ത് സിറ്റി: സിവിൽ ഏവിയേഷൻ, എയർ ട്രാൻസ്പോർട്ട് മേഖലകളിൽ അറബ് രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും കുവൈത്ത് കൂടുതൽ സഹകരണം തേടുകയാണെന്ന് സിവിൽ ഏവിയേഷൻ ആക്ടിങ് ഡയറക്ടർ ജനറൽ (ഡി.ജി.സി.എ) ഇമാദ് അൽ ജലാവി പറഞ്ഞു. സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ നടന്ന അറബ് സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ 68ാമത് എക്സിക്യൂട്ടിവ് കൗൺസിൽ യോഗത്തിനിടെയാണ് കുവൈത്ത് പ്രതിനിധി സംഘത്തെ നയിച്ച അൽ ജലാവി ഇക്കാര്യം വ്യക്തമാക്കിയത്.
അറബ് സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ എക്സിക്യൂട്ടിവ് കൗൺസിൽ അംഗമായതിനാലാണ് കുവൈത്ത് യോഗത്തിൽ പങ്കെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിവിൽ ഏവിയേഷനുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വ്യോമയാന സുരക്ഷ, നാവിഗേഷൻ, വ്യോമഗതാഗതം, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ യോഗത്തിൽ വിലയിരുത്തി. അറബ് സിവിൽ ഏവിയേഷന്റെ വളർച്ചക്ക് സംഭാവന നൽകൽ, സംയുക്ത അറബ് പ്രവർത്തനം മെച്ചപ്പെടുത്തൽ എന്നിവയും യോഗം ചർച്ച ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു