സ്ത്രീധന സമ്പ്രദായം ഒടുങ്ങണം, സ്‌ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കണം; സുരേഷ് ​ഗോപി

യുവ ഡോക്ടർ ഷഹനയുടെ മരണത്തിൽ പ്രതികരണവുമായി നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ​ഗോപി. ഇത്തരം സംഭവങ്ങൾക്കെതിരെ ജാതിക്കതീതമായി ഉറച്ച നിലപാട് എടുക്കണം എന്നാണ് സുരേഷ്​ ​ഗോപി പറഞ്ഞത്. മക്കളുടെ നല്ല ഭാവിയിലേക്കായി സ്ത്രീധന സമ്പ്രദായം ഒടുങ്ങണം. സ്‌ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കണമെന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ സുരേഷ് ​ഗോപി കുറിച്ചു. 

സുരേഷ് ​ഗോപിയുടെ കുറിപ്പ്

ഷഹാന എന്നല്ല ഇതുപോലെയുള്ള ഏത് പെണ്മക്കളയാലും ജാതിക്കതീതമായി ഉറച്ച നിലപാട് നമ്മൾ എടുത്തേ മതിയാകൂ.
നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി,
സ്ത്രീധന സമ്പ്രദായം ഒടുങ്ങണം.
സ്ത്രീ തന്നെ ആണ് ധനം..
സ്‌ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണം.
Dr Shahana ജീവിക്കണം. കരുത്തും തന്റേടവും ഉള്ള സ്ത്രീമനസ്സുകളിലൂടെ.
SAY NO TO DOWRY AND SAVE YOUR SONS

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു