കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) ഗസ്സയിൽ പുതപ്പുകളും ടെന്റുകളും അടങ്ങുന്ന ദുരിതാശ്വാസ സഹായങ്ങൾ വിതരണം ചെയ്തു. ഈജിപ്തിലെ അൽ അരിഷിൽനിന്ന് എത്തിയ പുതിയ ബാച്ച് സഹായങ്ങളാണ് വിതരണം ചെയ്തത്.
ഗസ്സയിലെ കുവൈത്ത് ഹോസ്പിറ്റൽ, റഫ നഗരത്തിലെ ഷെൽട്ടറുകൾ എന്നിവിടങ്ങളിൽ പുതപ്പുകളും ടെന്റുകളും വിതരണം ചെയ്തതായി സന്നദ്ധ സംഘടന തലവൻ അഹ്മദ് അബുദിയെ പറഞ്ഞു. മോശം കാലാവസ്ഥയും ഇസ്രായേൽ അധിനിവേശ ആക്രമണവും തുടരുന്ന ഈ സമയത്ത് സഹായം നിർണായകമാണെന്നും അബുദിയെ കൂട്ടിച്ചേർത്തു. ദുരിതാശ്വാസ സഹായത്തിന്റെ 90 ശതമാനവും ഗസ്സയിൽ വിജയകരമായി എത്തിയതായി കെ.ആർ.സി.എസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഒക്ടോബർ ഏഴിന് ഇസ്രായേൽ ആക്രമണം ആരംഭിച്ചതുമുതൽ ഗസ്സയിലേക്ക് കുവൈത്ത് മാനുഷിക എയർ ബ്രിഡ്ജ് വഴി ദുരിതാശ്വാസ സഹായം അയക്കുന്നുണ്ട്. അതേസമയം, ഇസ്രായേൽ ആക്രമണം രൂക്ഷമാക്കിയത് സഹായവിതരണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു