കുവൈത്ത് സിറ്റി: കടൽവഴി രാജ്യത്തേക്ക് കൊണ്ടുവരാൻ ശ്രമിച്ച വൻ മയക്കുമരുന്നു ശേഖരം കോസ്റ്റ് ഗാർഡ് പിടികൂടി. എട്ടുപേരെ അറസ്റ്റുചെയ്തു. ഇവരിൽനിന്നായി ഏകദേശം 100 കിലോഗ്രാം ഷാബു പിടികൂടിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
രണ്ടു ദശലക്ഷം കുവൈത്ത് ദീനാർ വിപണി മൂല്യമുള്ളതാണ് പിCoast Guardടികൂടിയ ഷാബു.കുവൈത്തിലേക്ക് ഒരു കപ്പൽ മയക്കുമരുന്നുമായി എത്തിയതായി സൂചന ലഭിച്ചതിന് പിറകെ ജാഗ്രതയോടെയുള്ള നീക്കമാണ് പ്രതികളെ പിടികൂടാൻ സഹായകമായത്.
വിവരം ലഭിച്ച ഉടനെ ഫോർമേഷൻ ഡിപ്പാർട്മെന്റിൽനിന്നും മാരിടൈം സെക്യൂരിറ്റി ഡിപ്പാർട്മെന്റിൽനിന്നും ഒരു സേന രൂപവത്കരിക്കുകയും കപ്പലിന്റെ സ്ഥാനം സംബന്ധിച്ച അന്വേഷണം ഊർജിതമാക്കുകയും ചെയ്തു. തുടർന്ന് കുവൈത്ത് ജലാതിർത്തിയിൽ കപ്പൽ പിടിച്ചെടുക്കുകയും ജീവനക്കാരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കപ്പലിൽ നടത്തിയ പരിശോധനയിൽ ആറു ജാറുകളിൽ ഷാബു എന്ന മയക്കുമരുന്ന് നിറച്ചതായി കണ്ടെത്തി. ആവശ്യമായ നടപടിയെടുക്കാൻ പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പട്ട അധികാരികൾക്ക് കൈമാറി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു